അല്‍ബെട്ര പ്രവിശ്യയില്‍ തീ പടര്‍ന്നു പിടിച്ചതോടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

ഒട്ടാവ: കാനഡയിലെ എണ്ണ മേഖലയായ അല്‍ബെട്ര പ്രവിശ്യയില്‍ തീ പടര്‍ന്നു പിടിച്ചതോടെ അടിയന്തിരാവസ്ഥ  പ്രഖ്യാപിച്ചു. ഒരുപരിധിവരെ തീയണച്ചതായും കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും അല്‍ബെട്ടയിലെ ദുരന്ത നിവാരണ സേന തലവന്‍ സ്‌കോട്ട് ലോങ് അറിയിച്ചു.

അഗ്‌നിബാധ നേരിടാന്‍ ആവശ്യമായ സഹായം നല്‍കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് അറിയിച്ചു. ആളപായമോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല. നിയന്ത്രണാതീതമായി തീ പടര്‍ന്ന് 1600ഓളം വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫോര്‍ട് മാക്മുറെ നഗരത്തിലെ മുഴുവന്‍ പേരും ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 80,000 കുടുംബങ്ങളെ അഗ്‌നിബാധ മൂലം കുടിയൊഴിപ്പിക്കുകയും ചെയ്തിരുന്നു.

നഗരത്തിലെ വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആശുപത്രികള്‍ പൂര്‍ണമായും അടച്ചു. അസുഖമുള്ളവരെ ഹെലികോപ്ടര്‍ വഴി രക്ഷപ്പെടുത്തുന്നുണ്ട്. ശക്തമായ കാറ്റടിക്കുന്നതാണ് അഗ്‌നി പടരാന്‍ കാരണമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *