ആര്‍ത്തവമാണോ സത്രീ ശുദ്ധിയുടെ അളവുകോലെന്ന് സുപ്രീം കോടതി;പുരുഷന്റെ ശുദ്ധി എങ്ങനെ അളക്കും ?!!

ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീകോടതി ശക്തമായ വിമര്‍ശനം നടത്തി.ആര്‍ത്തവമാണ് സത്രീ ശുദ്ധി അളക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ പുരുഷന്റെ വിശുദ്ധിയുടെ അളവുകോല്‍ എന്താണെന്ന് കോടതി ചോദിച്ചു. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള കേസില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇങ്ങനെ ചോദിച്ചത്.ലിംഗ വിവേചനം ഇല്ലെങ്കിലേ ആചാരങ്ങള്‍ അംഗീകരിക്കാന്‍ കഴിയൂവെന്നും കോടതി.വ്രതം എടുക്കാത്ത പുരുഷന്‍മാര്‍ക്ക് പതിനെട്ടാം പടി അല്ലാതെ സന്നിധാനത്തെത്താന്‍ മറ്റൊരു വഴി ഒരുക്കാറില്ലേയെന്നു ചോദിച്ച കോടതി സ്ത്രീകളെയും ഇത്തരത്തില്‍ അമ്പലത്തിനുള്ളില്‍ പ്രവേശിപ്പിക്കാമല്ലോ എന്നു ചോദിച്ചു.അതിനിടയില്‍ ഹിന്ദു മതത്തില്‍ മാത്രമല്ല ഇതര മതത്തിലും ദേവാലയങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.10 മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്കാണ് നിയന്ത്രണം. ഈ നിയന്ത്രണങ്ങള്‍ ഭരണ ഘടന അംഗീകരിച്ചതാണ്. സായുധസേനയിലെ നിയമനങ്ങളില്‍ അടക്കം സ്ത്രീകള്‍ക്ക് നിയന്ത്രണമുണ്ടെന്നും ശബരിമല ഒഴികെ മറ്റ് ആയിരക്കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളില്‍ സത്രീ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. കാനനമായതിനാല്‍ സ്ത്രീകളെ വന്യമൃഗം ആക്രമിച്ചേക്കുമെന്ന ദേവസ്വത്തിന്റെ പരാമര്‍ശത്തില്‍ അങ്ങനെയെങ്കില്‍ ആക്രമിക്കട്ടെയെന്നായിരുന്നു കോടതിയുടെ മറുപടി!

Leave a Reply

Your email address will not be published. Required fields are marked *