കനത്ത മഴയില്‍ കെനിയയില്‍ ആറുനില കെട്ടിടം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു.

നെയ്‌റോബി: കനത്ത മഴയില്‍ കെനിയയില്‍ ആറുനില കെട്ടിടം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഹുറുമയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടടിത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ശക്തമായ മഴയില്‍ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. വീടുകള്‍ ഒലിച്ചുപോയി, റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്ഥലത്ത് കനത്തമഴയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്ത ആവശ്യപ്പെട്ടിരുന്നു. ഇവിടെ തന്നെയാണ് ഇപ്പോഴും കെട്ടിടം തകര്‍ന്ന് നാശം നേരിട്ടത്. കെട്ടിടനിര്‍മാണമേഖലയില്‍ ഗുണനിലവാരമില്ലാത്തതാണ് തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *