കാനഡ എക്‌സ്പ്രസ് എന്‍ട്രി സെലക്ഷന്‍ പുരോഗമിക്കുന്നു .

കാനഡ :എക്‌സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 30-)൦ മത് ഡ്രോ ഇന്നലെ നടന്നു. 2016ലെ ഏഴാമത്തെ ഡ്രോയുമാണിത്. 2015 ജനുവരി ഒന്നിന് എക്‌സ്പ്രസ് എന്‍ട്രി തുടങ്ങിയത് മുതല്‍ കണക്ക് കൂട്ടുമ്പോഴാണിത് 30ാമത് ഡ്രോ ആകുന്നത്. 470 കട്ട് ഓഫ് സ്‌കോറെങ്കിലും അതായത് കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്)പോയിന്റുകള്‍ നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷന്‍ അയച്ചിട്ടുണ്ട്. 1014 പേര്‍ക്കാണ് ഇപ്രാവശ്യം ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 9ന് നടന്ന ആറാമത്തെ ഡ്രോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചുരുങ്ങിയ കട്ട് ഓഫ് സ്‌കോറില്‍ മൂന്ന് പോയിന്റിന്റെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഡ്രോയില്‍ 473 കട്ട് ഓഫ് സ്‌കോറെങ്കിലും നേടിയവര്‍ക്കായിരുന്നു ഇന്‍വിറ്റേഷന്‍ അയച്ചിരുന്നത്. കഴിഞ്ഞ ഡ്രോയില്‍ 1013 പേരെ ഇന്‍വൈറ്റ് ചെയ്തിരുന്നത്.

ഫെബ്രുവരി 24ന് ഈ വര്‍ഷത്തെ അഞ്ചാമത്തെ ഡ്രോ നടത്തിയപ്പോള്‍ ഏറ്റവും ചുരുങ്ങിയ സിആര്‍എസ് പോയിന്റ് 453 ആയിരുന്നു. അന്ന് 1484 ഉദ്യോഗാര്‍ത്ഥികളെയാണ് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിരുന്നത്. അതിന് മുമ്പ് ഫെബ്രുവരി 10ന് നടത്തിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോയില്‍ 1505 ഉദ്യോഗാര്‍ത്ഥികളെയാണ് കനേഡിയന്‍ പിആറിനായി ഇന്‍വൈറ്റ് ചെയ്തിരുന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇക്കഴിഞ്ഞ രണ്ട് ഡ്രോകളിലും അയച്ച ഇന്‍വിറ്റേഷനുകളുടെ എണ്ണത്തില്‍

കുറവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *