കൈകൂലിക്കേസിലെ അട്ടിമറി: ഉദ്യോഗസ്ഥര്‍ക്കെതിരേ ത്വരിത പരിശോധ നടത്താന്‍ വിജിലന്‍സ് കോടതി

കൊച്ചി : കൈക്കൂലി ആവശ്യപ്പെട്ട മൂവാറ്റുപുഴ ആര്‍.ടി.ഒയെ കെണിയൊരുക്കി കൈയോടെ പിടികൂടിയ ശേഷം നടപടി അട്ടിമറിച്ചെന്ന പരാതിയില്‍ വിജിലന്‍സ് ഓഫിസര്‍മാര്‍ക്കെതിരെ ത്വരിത പരിശോധന നടത്താന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിജിലന്‍സ് എസ്.പിയായിരുന്ന തൃശൂര്‍ ജില്ലാ പൊലിസ് സൂപ്രണ്ട് ആര്‍ നിശാന്തിനി, വിജിലന്‍സ് ഡിവൈ.എസ്.പിയായിരുന്ന ജിജിമോന്‍ എന്നിവര്‍ക്കെതിരെ ത്വരിത പരിശോധന നടത്തി ജൂലൈ 30നകം റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി പി മാധവന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉത്തരവു നല്‍കിയത്. സീനിയര്‍ ഉദ്യോഗസ്ഥനായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. ആര്‍.ടി.ഒക്കെതിരെ കേസെടുക്കാന്‍ എസ്.പി ആര്‍ നിശാന്തിനി ശുപാര്‍ശ ചെയ്തിരുന്നുവെന്നും എന്നാല്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം ആര്‍.ടി.ഒക്കെതിരെ ത്വരിത പരിശോധന നടത്തുകയായിരുന്നുവെന്നും കോടതിയില്‍ വിജിലന്‍സ് ബോധിപ്പിച്ചു. ആര്‍.ടി.ഒക്കെതിരായ ത്വരിത പരിശോധന ഏത് ഘട്ടത്തിലാണെന്ന് ജൂലൈ 30നു നല്‍കുന്ന റിപ്പോര്‍ട്ടിനൊപ്പം അറിയിക്കണമെന്നും കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *