കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി ഇന്ദിര

തിരുവന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ട ഹരജി പരിഗണിക്കവെ കോടതിയുടെ വിമര്‍ശനം. കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി ഇന്ദിര പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടപ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കെതിരെയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വി.എസിന്റെ പരാമര്‍ശത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ ലോകായുക്തയില്‍ തന്നെ മുഖ്യമന്ത്രിക്കെതിരായി 12 കേസുകള്‍ നിലവിലുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് വി.എസ് പ്രസ്താവന നടത്തിയതെന്നും ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും വി.എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേ സമയം വി.എസ് അനാവശ്യ പ്രസംഗം നിര്‍ത്തിയിട്ടില്ലെങ്കില്‍ ജനങ്ങള്‍ ഇടപെട്ട് നിര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *