ദിലീപിന് വീണ്ടും മെഗാഹിറ്റ്. ‘2 കണ്‍‌ട്രീസ്’ റെക്കോര്‍ഡ് വിജയം

ദിലീപിന് വീണ്ടും മെഗാഹിറ്റ്. ‘2 കണ്‍‌ട്രീസ്’ റെക്കോര്‍ഡ് വിജയം നേടിയ ശേഷം എത്തിയ കിംഗ് ലയറും തകര്‍പ്പന്‍ വിജയം നേടിയിരിക്കുകയാണ്. ഈ വര്‍ഷം കേരള ബോക്സോഫീസില്‍ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയായി കിംഗ് ലയര്‍ മാറിക്കഴിഞ്ഞു.

സിദ്ദിക്കിന്‍റെ തിരക്കഥയില്‍ ലാല്‍ സംവിധാനം ചെയ്ത ഈ കോമഡി എന്‍റര്‍ടെയ്നറില്‍ ദിലീപിന് മഡോണയായിരുന്നു നായികയായത്. 30 ദിവസം പിന്നിട്ട സിനിമ ഇതിനകം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ 17 കോടിയിലധികമാണ്.

ഈ വര്‍ഷം മറ്റൊരു മലയാള ചിത്രത്തിനും ഇത്രയും വലിയ കളക്ഷന്‍ അവകാശപ്പെടാനില്ല. ഇപ്പോഴും പ്രധാന കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന സിനിമ സിദ്ദിക്ക് ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ പണം‌വാരിപ്പടമായി മാറുമെന്നും ഉറപ്പാണ്.

ഔസേപ്പച്ചന്‍ വാളക്കുഴി നിര്‍മ്മിച്ച കിംഗ് ലയര്‍ ഒരു നുണയന്‍റെ ജീവിതത്തിലെ രസങ്ങളാണ് വരച്ചുകാട്ടുന്നത്. ലാല്‍ ഒരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *