ദിലീപും കാവ്യാ മാധവനും വീണ്ടും ഒന്നിക്കുന്ന സിനിമ-‘വാളയാര്‍ പരമശിവം’

ദിലീപും കാവ്യാ മാധവനും വീണ്ടും ഒന്നിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തേക്കുറിച്ച് നമ്മള്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞല്ലോ. ‘പിന്നെയും’ എന്ന് പേരിട്ട ആ സിനിമയ്ക്ക് ശേഷം വീണ്ടും ദിലീപ് – കാവ്യ ജോഡിയുടെ പൊലിമയില്‍ ഒരു സിനിമ വരും.

ജോഷി സംവിധാനം ചെയ്യുന്ന ‘വാളയാര്‍ പരമശിവം’ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ജോഡിയാകുന്നത്. റണ്‍‌വേ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത്. ആ ചിത്രത്തിലും ദിലീപും കാവ്യയും തന്നെയായിരുന്നു പ്രണയജോഡി.

ഉദയ്കൃഷ്ണ – സിബി കെ തോമസ് ടീം തിരക്കഥയെഴുതുന്ന വാളയാര്‍ പരമശിവം ബിഗ് ബജറ്റിലാണ് ജോഷി ഒരുക്കുന്നത്.

സ്പിരിറ്റ് കള്ളക്കടത്തുകാരനായ വാളയാര്‍ പരമശിവമായാണ് ദിലീപ് റണ്‍‌വേയില്‍ അഭിനയിച്ചത്. എന്നാല്‍, കേരളത്തില്‍ ബാറുകള്‍ പൂട്ടിയ പശ്ചാത്തലത്തില്‍ രണ്ടാം ഭാഗത്തിന്‍റെ കഥ എന്തായിരിക്കുമെന്നറിയാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *