പത്രികാസമര്‍പ്പണം കഴിഞ്ഞു; സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നലെ അവസാനിച്ചപ്പോള്‍ സംസ്ഥാനത്തൊട്ടാകെ 1647 പേര്‍ പത്രിക നല്‍കി. ഇന്ന് സൂക്ഷ്മ പരിശോധന നടക്കും.

ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറത്താണ് (204). കുറവ് വയനാട്ടിലും (41). തിരുവനന്തപുരത്ത് 164 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍ ഡോ. നസിം സെയ്ദിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെ കേരളത്തിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *