പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ പുറത്ത് വിടുക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ പുറത്ത് വിടാന്‍ ഡല്‍ഹി സര്‍വകലാശാലയ്ക്കും ഗുജറാത്ത് സര്‍വ്വകലാശാലയ്ക്കും വിവരാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷന് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
2014 ല്‍ മോദി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നാണ് പറഞ്ഞത്.
മുന്‍പ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടും മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ നല്‍കാന്‍ ഡല്‍ഹി സര്‍വകലാശാല തയ്യാറായിരുന്നില്ല. റോള്‍ നമ്പര്‍ ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ടെന്നാണ് സര്‍വ്വകലാശാല നല്‍കിയ മറുപടി. ഇതേ തുടര്‍ന്നാണ് അരവിന്ദ് കെജരിവാള്‍ വിവരാവകാശ കമ്മിഷനു കത്തയച്ചത്

Leave a Reply

Your email address will not be published. Required fields are marked *