ബാഴ്‌സലോണ ഓപ്പണ്‍ കിരീടം നദാലിന്

ബാഴ്‌സലോണ: ബാഴ്‌സലോണ ഓപ്പണില്‍ നദാലിന് കിരീടം. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ കെയി നിഷികോരിയെ 6-4, 7-5നാണ് മറികടന്നത്. ശക്തമായ പോരാട്ടമാണ് നിഷികോരിയില്‍നിന്നുമുണ്ടായത്. ആദ്യ സെറ്റ് കാര്യമായ വെല്ലുവിളികളില്ലാതെ നേടിയ നദാലിനു രണ്ടാം സെറ്റ് ജയിക്കാന്‍ മികച്ച പോരാട്ടം നടത്തേണ്ടിവന്നു.
കളിമണ്‍ കോര്‍ട്ടിലെ 49-ാം കിരീടമാണ് നദാല്‍ സ്വന്തമാക്കിയത്. ഇതോടെ കളിമണ്‍ കോര്‍ട്ടിലെ കിരീട വിജയങ്ങളുടെ റിക്കാര്‍ഡില്‍ ഗില്ലെര്‍മോ വിലാസിന്റെ ഒപ്പമെത്താനും സ്പാനിഷ് താരത്തിനായി.

Leave a Reply

Your email address will not be published. Required fields are marked *