മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമർസനവുമായി സിപിഎം പ്രവർത്തകർ

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമർസനവുമായി സിപിഎം പ്രവർത്തകർ. പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളെ പരിഗണിക്കാതെ തന്നിഷ്ടപ്രകാരമാണ് മന്ത്രിയുടെ പ്രവർത്തനം. മാത്രമല്ല , ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളോടും അവയുടെ പ്രവർത്തകരോടും ജലീലിന് താൽപ്പര്യമാണെന്നും എടപ്പാൾ, പൊന്നാനി എന്നിവിടങ്ങളില്‍ നടന്ന ഏരിയ സമ്മേളനത്തിൽ വിമര്‍ശനമുയര്‍ന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 നിലവില്‍ ഒരു പാർട്ടി അംഗം പോലുമല്ലാത്ത മന്ത്രി, പാർട്ടി സമ്മേളനങ്ങളിൽ സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പാർട്ടി പ്രവർത്തകർ ആരോപിക്കുന്നു. മുഖ്യമന്ത്രിയോടുള്ള അമിത ഭക്തിയല്ലാതെ മറ്റൊന്നും അദ്ദേഹത്തിനില്ലെന്നും പ്രവർത്തകർ‌ ആരോപിച്ചു. മുതലാളിമാരെ സംരക്ഷിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
കമ്മ്യൂണിസം നടപ്പാക്കേണ്ടത് കെടി ജലീൽ എന്ന ഇസ്ലാമിക മന്ത്രിയിലൂടെയല്ലെന്നും ഇസ്ലാമിസമാണ് അയാൾ  നടപ്പാക്കാൻ ശ്രമിക്കുന്നതെന്നുമാണ് ജലീക് കാളിയത്ത് എന്ന പാർട്ടി പ്രവർത്തകനിട്ട ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നത്. സമകാലിക മലയാളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജലീലിന്റെ വിഷയത്തെ കൂടാതെ പിവി അൻവർ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങളും പാർട്ടി സമ്മേളനങ്ങളില്‍ ചർച്ചയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *