മരീചിക (ഗാനം)

ഉഷസ്സിതു സന്ധ്യതന്‍ ജനനിയാകും
മരണം ജനനത്തിന്‍ പുത്രിയാകും
ഇനിയൊരു മരണം, പുനരൊരു ജനനം
തീരാത്ത തീരാത്തൊ,രാവര്ത്ത നം…….ആവര്ത്തനം

ഈ രഥചക്ര,മുരുളും വഴിയില്‍
കൂടണയുന്നൂ സ്വപ്നങ്ങള്‍
വീണ്ടും വിഷാദത്തി,നമ്പേറ്റു വീഴാനായ്
പായുന്ന പച്ചക്കിളികള്‍……..പായുന്ന പച്ചക്കിളികള്‍

മുന്നിലും ശൂന്യത, പിന്നിലും ശൂന്യത
ഈ മരീചിക,യെന്തിനോ
കാലമാം പഥികന്റെത മെയ്യിലെ മണ്തംരി
ജീവിതമതുമാത്രമോ……..ജീവിതമതുമാത്രമോ
&&&&&&&&

കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *