മുഖ്യമന്ത്രിയ്ക്ക് കിട്ടേണ്ടത് കിട്ടി-വി.എസ്

കോഴിക്കോട്: ഉത്തരം മുട്ടിയപ്പോള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച മുഖ്യമന്ത്രിയ്ക്ക് കിട്ടേണ്ടത് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാന്ദന്‍ . കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം കിട്ടിയതോടെ ഉമ്മന്‍ചാണ്ടി ഗോദ മാറികയറിയ അവസ്ഥയിലായെന്നും വി.എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് രാഷ്ടീയ ഭീരുത്വമാണെന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങിവരാനും അദ്ദേഹം പോസ്റ്റില്‍ ഉമ്മന്‍ചാണ്ടിയെ കളിയാക്കി പറയുന്നു.
വി.എസിനെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടകേസ് പരിഗണിക്കുമ്പോള്‍ കോടതിയെ രാഷ്ട്രീയ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം ജില്ലാ കോടതി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *