മെയ് ദിനത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞു.

തൊടുപുഴ: മെയ് ദിനത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞു. 70.358 ദശലക്ഷം യൂനിറ്റായിരുന്നു ഞായറാഴ്ചത്തെ ഉപഭോഗം. കഴിഞ്ഞ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഉപഭോഗം 80 ദശലക്ഷത്തിന് മുകളിലായിരുന്നു. സാധാരണ പൊതുഅവധിയില്‍ നിന്നും വ്യത്യസ്ഥമാണ് മെയ്ദിനം. ഒരുമേഖലയിലും തൊഴിലാളികള്‍ പണിക്കിറങ്ങാത്തതിനാല്‍ ഫാക്ടറികള്‍ അടക്കം അടഞ്ഞുകിടന്നിരുന്നു. മെയ്ദിനവും ഞായറാഴ്ചയും  ഒന്നിച്ചെത്തിയതിനാലാണ് ഉപഭോഗത്തില്‍ 10 ദശലക്ഷം യൂനിറ്റിന്റെ കുറവുണ്ടായത്.

ഇതിനേത്തുടര്‍ന്ന് ഞായറാഴ്ച  ജലവൈദ്യുതി ഉത്പ്പാദനത്തിലും കെ. എസ് .ഇ. ബി കുറവ് വരുത്തി. 15.5 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു  ജലവൈദ്യുതി ഉല്‍പ്പാദനം. കഴിഞ്ഞയാഴ്ച 25 ദശലക്ഷം യൂനിറ്റ് വരെ ജലവൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തിയിരുന്നു. 53.72 ദശലക്ഷം യൂനിറ്റാണ് പുറത്തുനിന്നും എത്തിച്ചത്. സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലെ ജലനിരപ്പ് ശേഷിയുടെ 27 ശതമാനമായി കുറഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *