വരുന്നൂ ബയോമെട്രിക് കോര്‍പ്പറേറ്റ് കാര്‍ഡ് .

ടൊറന്റോ: ആദ്യ ബയോമെട്രിക് കോര്‍പ്പറേറ്റ് കാര്‍ഡ് പ്രോഗ്രാമുമായി കാനഡയിലെ നാലാമത്തെ വലിയ ബാങ്കായ മോണ്ട്രിയല്‍. കഴിഞ്ഞ ദിവസമാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അമേരിക്കയിലും ബയോമെട്രിക് കോര്‍പ്പറേറ്റ് കാര്‍ഡ് പദ്ധതി നടപ്പാക്കുമെന്നും മോണ്ട്രിയല്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവരുടെ മുഖവും വിരലടയാളവും തിരിച്ചറിഞ്ഞ് പണമിടപാടുകള്‍ വെരിഫൈ ചെയ്യാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ഇതിനുളള സാങ്കേതികതകളാണ് ബയോമെട്രിക് കോര്‍പ്പറേറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സാങ്കേതികത സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അനുയോജ്യമാണെന്നും ബിഎംഓയും മാസ്റ്റര്‍ കാര്‍ഡും വ്യക്തമാക്കി. മുഖാമുഖമുളള പണമിടപാടുകള്‍ അല്ലെങ്കില്‍ പോലും അതീവ സുരക്ഷിതത്വം ഈ സംവിധാനം ഉറപ്പ്് നല്‍കുന്നു. അമേരിക്കയിലെയും കാനഡയിലെയും ബിഎംഓ ജീവനക്കാര്‍ക്കാകും ആദ്യം ഇതിന്റെ പ്രയോജനം ലഭ്യമാകുക. അത്യാധുനിക ഹാക്കര്‍മാര്‍ പലരുടെയും ബാങ്ക് അക്കൗണ്ടുകള്‍ക്ക് നേരെ അക്രമം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ബാങ്കിന്റെ സുരക്ഷാ നടപടികള്‍ സൂക്ഷ്മമായി പരിശോധിച്ച് വരികയായിരുന്നു. ബാങ്ക് ഇടപാടിലെ വെട്ടിക്കലുകള്‍ തടയുന്നതിനാണ് പ്രഥമ പരിഗണനയെന്നും ബിഎംഓ പറഞ്ഞു. സാങ്കേതികതയിലൂടെ പണമിടപാടുകളിലെ ആധികാരികത ഉറപ്പാക്കാനാണ് ഉദ്ദേശ്യം. 2014ല്‍

ബ്രിട്ടനിലെ ബാര്‍ക്ലെയ്‌സ് ബാങ്ക് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി വിരല്‍ സ്‌കാനിംഗ് സംവിധാനം ആവിഷ്‌ക്കരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *