ശ്രീജിത്തിനായി മില്ല്യണ്‍ മാസ്‌ക്ക് മാര്‍ച്ചുമായി സാമൂഹിക മാദ്ധ്യമ കൂട്ടായ്മ

തിരുവനന്തപുരം :പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് മാര്‍ച്ച്

ശ്രീജിത്തിന് നീതി എന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ച് മില്ല്യണ്‍ മാസ്‌ക്ക് എന്ന പേരിലാണ് മാര്‍ച്ച് നടത്തുന്നത്.

‘ഔട്ട് സ്‌പോക്കണ്‍ ‘ എന്ന പ്രമുഖ ട്രോള്‍ പേജും ‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ‘ എന്ന പ്രശസ്ത ഹാക്കര്‍ ഗ്രൂപ്പുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.പാളയം രക്ത സാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്ന മാര്‍ച്ച്
സെക്രട്ടറിയേറ്റ് പടിക്കല്‍ സമാപിക്കും.

മാര്‍ച്ച് സമാധാന പരമായിരിക്കുമെന്ന് സംഘാടകര്‍ തങ്ങളുടെ പേജിലൂടെ അറിയിച്ചു.അച്ചടക്ക ലംഘനം കാട്ടുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം കോഡിനേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്.

മാര്‍ച്ചിന് പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ വന്‍ പ്രചരണമാണ് നവ മാധ്യമങ്ങളില്‍ നടക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *