ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ വി. ഗീവർഗീസിന്റെ തിരുന്നാൾ ആചരിച്ചു

 

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ലളിതവും ഭക്തിപുരസരവുമായി ആചരിച്ചു. മെയ് 24 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്

തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ, യേശു ഉയർത്തെഴുന്നേറ്റതിനുശേഷം 7 പ്രാവശ്യം പ്രത്യക്ഷപ്പെട്ടതെല്ലാം ഞായറാഴ്ചകളിലാണെന്ന പ്രത്യേകത ചൂണ്ടിക്കാണിച്ചുകൊണ്ട്  ഞായറാഴ്ചയാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും, നമ്മുടെ അധ്യാനഫലത്തിന്റെ ഒരു ഷെയറുമായി ദൈവാലയത്തിൽ വരണമെന്നും, ക്രിസ്തുവിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് നാം പ്രവർത്തിക്കുമ്പോഴാണ് നല്ലഫലം പുറപ്പെടുവിക്കുവാൻ സാധിക്കുന്നതെന്നും, നിരവധി ബൈബിൾ വാക്യങ്ങളുദ്ധരിച്ചുകൊണ്ട് ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ വിശദീകരിച്ചു. നമുക്ക് അധ്വാനങ്ങൾക്ക് ഫലം തരേണ്ടത് ദൈവമാണെന്നും, അതുകൊണ്ട് ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്, ദൈവവുമായി പങ്കുവെച്ചുകൊണ്ട്, ദൈവത്തിന്റെ വചനങ്ങൾ ശ്രവിച്ച്, അവിടുത്തെ തിരുശരീരങ്ങൾ സ്വീകരിച്ച് ശക്തരായിക്കൊണ്ട്, കർത്താവിന് സാക്ഷികളാകുവാൻ പരിശ്രമിക്കണമെന്ന്  ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ ഉത്ബോധിപ്പിച്ചു. ഈ തിരുന്നാൾ നടത്തുന്നതിന്, കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേൽ, ജോർജ്ജ് പുള്ളോർകുന്നേൽ, ഫിലിപ് പുത്തെൻപുരയിൽ എന്നിവർ നേത്യുത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *