റവ. ജോണ്‍ തോമസ് യോഹന്നാന്‍ കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റ് .

ടൊറോന്റോ : കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി സെന്റ്. പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ജോണ്‍ തോമസ് യോഹന്നാന്‍ തെരഞ്ഞെടുക്കപ്പെട്ടു. തോമസ് കെ തോമസ് ( സീറോമലബാര്‍ കാത്തലിക് ) സെക്രട്ടറിയായും മാറ്റ് മാത്യൂസ് (സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് )ട്രഷറാറായും തുടരും. ജോസഫ് പുന്നശ്ശേരില്‍ (സെന്റ്. പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് ), മാത്യു കുതിരവട്ടം (മലങ്കര കാത്തലിക് ) എന്നിവര്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ മാരായും തെരഞ്ഞെടുക്കപ്പെട്ടു. ടൊറോന്റോ സി .എസ് .ഐ ചര്‍ച്ചില്‍ നടന്ന കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.അലക്‌സാണ്ടര്‍ ജോണ്‍, സുജിത്ത് അബ്രാഹം, സന്തോഷ് സാക്ക് കോശി, ബിനോയി വര്‍ഗീസ് , ജിജോ മാത്യു, എന്നിവരടങ്ങുന്ന ഒരു കോര്‍കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. സോണി തോമസ് വെബ് മാസ്റ്റര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. റവ.ബ്ലെസ്സന്‍ വര്‍ഗീസ് , സുജിത്ത് പാഴൂര്‍ , ദാനിയേല്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച് കൊയറിനും രൂപം കൊടുത്തു . ഈ വര്‍ഷത്തെ സെന്റ് തോമസ് ഡേ ജൂലൈ 16 നും , ക്രിസ്മസ് നവംബര്‍ 19 നും നടത്താന്‍ യോഗം തീരുമാനിച്ചു. ടൊറോന്റോ സി .എസ് .ഐ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ജേക്കബ് സ്വാഗതവും തോമസ് തോമസ് കൃതജ്ഞതയും പറഞ്ഞു. By : 83887Jaison Mathew

Leave a Reply

Your email address will not be published. Required fields are marked *