Maattoli – Keezhmel

ആരാണ് നിങ്ങള്‍? എവിടെ നിന്ന് വന്നു? ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്ക് കൃത്യമായ മറുപടി പറയാന്‍ അറിയില്ല. പൂര്‍വികര്‍ നാടോടികള്‍ ആയിരുന്നുവെന്നും, തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണെന്നും അറിയാം, അതും കേട്ടറിവ്. ഇപ്പോഴത്തെ തലമുറയിലെ പലരും ജനിച്ചു വീണത് കേരളത്തിലാണ്. ഇന്നിവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സര്‍ക്കാര്‍ ഇവരെ ഒരു ജാതിയിലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സര്‍ക്കാരിന്റെതാ ആനൂകൂല്യങ്ങളൊന്നും തന്നെ ലഭിക്കുകയില്ല. ആര്‍ക്കും സ്വന്തമായി കിടപ്പാടമില്ല, വിദ്യാഭ്യാസം മുടങ്ങുന്നു.മനുഷ്യർ തീർത്ത വേർതിരുവുകളുടെ വേലികൾ ആണ് ജാതികൾ .ഒന്ന് മാത്രം പറയട്ടെ ..”മലൈപണ്ടാരങ്ങള്‍ക്ക് ജാതി വേണം; തമ്മിലടിക്കാനല്ല, ജീവിക്കാന്‍.”

Leave a Reply

Your email address will not be published. Required fields are marked *