കുഞ്ചന്‍ ദിനാഘോഷങ്ങള്‍ക്ക് കുഞ്ചന്റെ മിഴാവ് വന്ദനത്തോടെ തിരിതെളിഞ്ഞു

ആലപ്പുഴ: അമ്പലപ്പുഴയില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുഞ്ചന്‍ ദിനാഘോഷങ്ങള്‍ക്ക് കുഞ്ചന്റെ മിഴാവ് വന്ദനത്തോടെ തിരിതെളിഞ്ഞു. ശ്രീകൃഷ്ണക്ഷേത്ര സന്നിധിയിലെ കളിത്തട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മിഴാവില്‍ വിശിഷ്ഠാതിഥികളും സ്മാരക സമിതി അംഗങ്ങളും ഭക്തജനങ്ങളും വന്ദനം നടത്തി. സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി വേണുഗോപാല്‍ ഭദ്രദീപ പ്രകാശനം നടത്തി ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി വൈസ് ചെയര്‍മാന്‍ ആര്‍വി ഇടവന, സെക്രട്ടറി സി പ്രദീപ്, കെ മോഹനന്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി ശ്രീകുമാര്‍, കെപി തമ്പി, സി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന ഒഎന്‍വി കുറുപ്പ് അനുസ്മരണ സമ്മേളനം ഡോ അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ രാജു മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. തോട്ടപ്പള്ളി രവീന്ദ്രനാഥ്, ഷംസുദീന്‍ കായിപ്പുറം, എന്‍എന്‍ ബൈജു, വെണ്‍മണി രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കഥയരങ്ങ് ചുനക്കര ജനാര്‍ദ്ദനന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ബി സുരേഷ് അധ്യക്ഷത വഹിച്ചു. സി ജീവന്‍ പ്രസംഗിച്ചു. രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ഇന്ന് 10ന് കുഞ്ചന്‍ ഹാസ്യപ്രതിഭാ പുരസ്‌കാര ദാന സമ്മേളനം നടക്കും. കലക്ടര്‍ ആര്‍ ഗിരിജ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ഹരിശ്രീ അശോകന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്‍ പദ്മകുമാറില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങും. സ്മാരക സമിതി ചെയര്‍മാന്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ അധ്യക്ഷത വഹിക്കും. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഹരിശ്രീ അശോകന്‍ ആദരിക്കും

Leave a Reply

Your email address will not be published. Required fields are marked *