കാനഡയിലെ അല്‍ബൊറോട്ടയിലെ ഫോര്‍ട് മകമറയില്‍ കാട്ടുതീയില്‍ വന്‍ നാശം

കാനഡ: കാനഡയിലെ അല്‍ബൊറോട്ടയിലെ ഫോര്‍ട് മകമറയില്‍ കാട്ടുതീയില്‍ വന്‍ നാശം. നഗരം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 88000 ത്തോളം ആളുകളെ മെക്മറയില്‍ നിന്നും കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാട്ടുതീ ഇരട്ടി ശക്തിപ്രാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏകദേശം 1010 സ്‌ക്വയര്‍ കിലോമീറ്റര്‍ തീ വ്യാപിച്ചിട്ടുണ്ട്.
ഹെലികോപ്റ്ററിലും മറ്റുമായാണ് ആളുകളെ നഗരത്തില്‍ നിന്നും ഒഴിപ്പിക്കുന്നത്. കെട്ടിടങ്ങളും വീടുകളുമെല്ലാം കാട്ടുതീയില്‍ കത്തിനശിച്ചു. നാല് ദിവസമായി തുടരുന്ന കാട്ടുതീ നാട്ടുകാരും അഗ്നിശമന സേനയും ഉല്‍പ്പെടെ കെടുത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായി പടരുകയായിരുന്നു. കൂടീയ ചൂടും വരണ്ട കാലാവസ്ഥയും കാറ്റുമാണ് തീപിടുത്തം ഇത്രയും വ്യാപിക്കാന്‍ കാരണമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *