ജീവിക്കേണ്ടത് എങ്ങിനെ ,രാമായണത്തിലെ ആഖ്യാനങ്ങൾ -സന്തോഷ് പിള്ള

സാധാരണ ജനങ്ങള്‍ക്ക് സന്തോഷപൂര്‍ണമായ ജീവിതം നയിക്കുവാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രാമായണത്തിലുടനീളം കാണുവാന്‍ സാധിക്കുന്നു. ബാല്യകാലവും വാര്‍ദ്ധക്യകാലവും മാറ്റിനിര്‍ത്തിയാല്‍ ശരാശരി മനുഷ്യന് അമ്പതു വര്‍ഷക്കാലം ആരോഗ്യത്തോട്­ കര്‍മനിരതനായിരിക്കാന്‍ സാധിക്കും എന്ന് കണക്കുകൂട്ടാം. അമ്പതു വര്‍ഷം എന്നത് 18250 ദിവസവും, 438000 മണിക്കൂറുമാവുന്നു. ഇതില്‍ ഉറങ്ങാനെടുക്കുന്ന 146000 മണിക്കൂര്‍ മാറ്റിവച്ചാല്‍ ഒരു മനുഷ്യായുസ്സില്‍ ക്രിയാത്മാകമായി കാര്യങ്ങള്‍ ചെയ്യാന്‍ 292000 മണിക്കൂറുകള്‍ മാത്രമാണെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. നമുക്ക് ലഭിക്കുന്ന ഓരോ നിമിഷവും പുതിയ അറിവുകള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നില്ല എങ്കില്‍ ജീവിതപുരോഗതി നേടാന്‍ സാധിക്കില്ല എന്നാണ്,എഴുത്തച്ഛന്റെ ആദ്യത്മിക രാമായണത്തിലെ “കിംക്ഷണന്മാര്‍ക്കു വിദ്യയുമുണ്ടാകയില്ലയല്ലോ” എന്ന വരികളിലൂടെ അര്ത്ഥതമാക്കുന്നത്. “തുള്ളി കൊണ്ട് തുടച്ച് തുടം കൊണ്ട് കോരുക” എന്ന പ്രയോഗം നാട്ടിന്‍പുറങ്ങളില്‍ പണ്ടൊക്കെ കേട്ടിരുന്നതാണ്. ചക്കില്‍ നിന്നും എണ്ണ ആട്ടി എടുക്കുമ്പോള്‍ ചക്കിന്റെ വശങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന എണ്ണ തുള്ളികള്‍ വടിച്ചെടുത്ത് പാത്രത്തില്‍ ശേഖരിച്ചാല്‍ തുടം കൊണ്ട് അളക്കാന്‍ സാധിക്കുന്ന അത്രയും എണ്ണ ലഭിക്കും. ഒരു തുള്ളിയുടെ(കണത്തിന്റെ) പ്രാധാന്യം മനസ്സിലാക്കുവാന്‍ സാധിക്കാത്തവര്ക്യും കൂടുതല്‍ എണ്ണ ശേഖരം ഉണ്ടാവാത്തത് പോലെ പാഴായി പോകുന്ന സമ്പത്ത് ശ്രദ്ധിക്കാത്തവര്ക്ക് ധനവും ഉണ്ടാവുകയില്ല. “കിങ്കണന്മാവരായുള്ളോര്‍ക്കര്‍ത്ഥവുമുണ്ടായ് വരാ” എല്ലാ വസ്തുക്കളും കടമായി വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു കാലഘട്ടത്തിലാണ്­ നമ്മള്‍ഇപ്പോള്‍ ജീവിക്കുന്നത്. കൃത്യമായി തിരികെ അടച്ചാല്‍ പലിശകൊടുക്കാതെ പല സാമഗ്രികളും സ്വന്തമാക്കാം. പലിശ കൊടുക്കേണ്ടാത്തത് കൊണ്ട് കണ്ണില്‍ കാണുന്നതെല്ലാം വാങ്ങികൂട്ടിയാല്‍ സമയത്ത് തിരികെ അടയ്ക്കാന്‍ സാധിക്കാതെ വലിയ പ്രശ്‌നങ്ങളില്‍ അകപ്പെടും. കടത്തെ നിസ്സാരമായി കരുതുന്നവര്‍ക്ക് ഒരിക്കലും സമാധാനമുണ്ടാവില്ല. “ കിമൃണന്മാര്‍ക്ക് നിത്യ സൗഖ്യവുമുണ്ടായ് വരാ” ദേവ ഗുണം, രജോഗുണം, തമോഗുണം ഇന്നിങ്ങനെ മൂന്നു ഗുണങ്ങളാണ് എല്ലാ മനുഷ്യരിലും അടങ്ങിയിരിക്കുന്നത്.പ്രപഞ്ചത്തെ മുഴുവന്‍ ഈശ്വരനായി കാണുകയും, ലോകത്തിന്റെല മുഴുവന്‍ ക്ഷേമത്തിനുംവേണ്ടി പ്രവര്ത്തി ക്കുകയും ചെയ്യുന്നവരില്‍ ദേവഗുണം അധികരിച്ചിരിക്കുന്നു. സ്വന്തം കുടുംബക്ഷേമം മാത്രം ജീവിതവൃതമാക്കുന്നവരില്‍ രജോ ഗുണം (മനുഷ്യ ഗുണം) ഏറ്റവും പ്രബലമായി കാണുവാന്‍ സാധിക്കും. അവനവന്റെ ഇന്ദ്രിയങ്ങളുടെ സുഖത്തിനുവേണ്ടി മാത്രം ജീവിതം മാറ്റിവക്കുന്നവരിലാണ് തമോ ഗുണം(രാക്ഷസ ഗുണം) കാണപ്പെടുന്നത്. ഒരു വ്യക്തിയുടെ മൊത്തം ഗുണം 100 ആയി കണക്കാക്കാമെങ്കില്‍, 33 1/3 ദേവഗുണവും, 33 1/3 മനുഷ്യഗുണവും, 33 1/3 രാക്ഷസഗുണവും എന്ന് മൂന്നായി തരം തിരിക്കാം. ഇതില്‍ ഏതെങ്കിലും ഒരു ഗുണം ഉയര്‍ത്തികൊണ്ടുവരുവാന്‍ സാധിച്ചാല്‍ മറ്റു രണ്ടുഗുണങ്ങളിലും കുറവു വരും. ദേവഗുണം കൂട്ടിയാല്‍ മനുഷ്യഗുണത്തിനും രാക്ഷസഗുണത്തിനും കുറവു സംഭവിക്കുകയും, ഏറ്റവും കൂടുതല്‍ കുറയുന്നത് രാക്ഷസ ഗുണവും ആയിരിക്കും. ഹിന്ദുക്കള്ക്ക്് മുപ്പത്തിമുക്കോടി (33 1/3) ദേവന്മാരുണ്ട്­ എന്ന പ്രസ്താവനയുടെ ഒരു വിശദീകരണവും ഈ സ്വഭാവ വേര്തികരിവാണ്. ഏറ്റവും ശ്രേഷ്ടമായ ദേവഗുണവും, അതിനു സാധിക്കുന്നില്ല എങ്കില്‍ മനുഷ്യ ഗുണവും അധികരിപ്പിച്ചു കൊണ്ടുവരുവാനുള്ള പ്രയത്‌നങ്ങളില്‍ വ്യാപൃതരാവുക എന്നതായിരിക്കണം മനുഷ്യ ജന്മത്തിന്റെ ലക്­ഷ്യം. സദ്­ഗുണ സമ്പന്നന്മാരെ മാതൃക ആക്കി, ആദരിച്ച് ജീവിക്കാത്തവര്ക്ക്െ മേല്‍ഗതി ഉണ്ടാവുകയില്ല എന്നാണ് “കിംദേവന്മാര്‍ക്ക് ഗതിയും പുനരതുപോലെ” എന്ന വരികള്‍ സൂചിപ്പിക്കുന്നത്. സമാധാനവും സന്തോഷഭരിതവുമായ ഒരു ജീവിതം നയിക്കുവാന്‍ സഹായിക്കുന്ന അനേകം ഉപദേശങ്ങള്‍ എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണത്തില്‍ അടങ്ങിയിരിക്കുന്നു. ആദ്ധ്യാത്മരാമായണം ഉമാമാഹേശ്വര സംവാദം. “കിക്ഷണന്മാര്‍ക്കു വിദ്യയുമുണ്ടാകയില്ലയല്ലോ കിങ്കണന്മാനരായുള്ളോര്ക്കയര്ത്ഥ വുമുണ്ടായ് വരാ കിമൃണന്മാര്‍ക്ക് നിത്യ സൗഖ്യവുമുണ്ടായ് വരാ കിംദേവന്മാര്‍ക്ക് ഗതിയും പുനരതുപോലെ

Leave a Reply

Your email address will not be published. Required fields are marked *