സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ലോംഗ്ജന്പ് താരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജും 13 അംഗ ഭരണ സമിതിയും രാജിവച്ചു.

തിരു: പുതിയ സര്‍ക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ലോംഗ്ജന്പ് താരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജും 13 അംഗ ഭരണ സമിതിയും രാജിവച്ചു. തന്റെ സഹോദരന്‍ അജിത് മാര്‍ക്കോസും പരിശീലക സ്ഥാനം രാജിവെക്കുമെന്നും അഞ്ജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപമാനം സഹിച്ച് ഇനി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മനസിലാക്കിയാണ് രാജിയെന്ന് അഞ്ജു പറഞ്ഞു. തലസ്ഥാനത്തു നടന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ണായക യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. തന്റെ സഹോദരനെ പരിശീലകനായി നിയമിച്ചത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അല്ല. മുന്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ട ശേഷം സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം അജിത്തിനുണ്ടെന്ന് കണ്ടാണ് സര്‍ക്കാര്‍ അജിത്തിനെ നിയമിച്ചതെന്നും അഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *