ജൂണ്‍ 15ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: ജൂണ്‍ 15ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. ഡീസല്‍ വാഹനങ്ങള്‍ക്കെതിരെയുള്ള ഹരിത ട്രിബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

സംസ്ഥാനത്തെ നഗരങ്ങളിലെ സ്വകാര്യബസുകളില്‍ അധികവും പത്ത് വര്‍ഷം കഴിഞ്ഞതാണെന്നത് സ്വകാര്യബസുടമകളെ പ്രതിസന്ധിയിലാക്കുകയാണ്. 3700 ഓളം ബസുകളും 40,000 ത്തോളം വലിയ വാഹനങ്ങളും 44,000ത്തോളം ഇടത്തരം വാഹനങ്ങളെയും ഒരു ലക്ഷത്തോളം ചെറിയ വാഹനങ്ങളെയുമാണ് വിധി ബാധിക്കുക. കൂടാതെ വര്‍ക്ക്‌ഷോപ്പ് മേഖലയിലുള്ളവര്‍ക്കും സ്‌പെയര്‍പാര്‍ട്‌സ് വിപണിയിലുള്ളവര്‍ക്കും വിധി തിരിച്ചടിയാകും. വിധി നടപ്പിലാക്കിയാല്‍ ബാധിക്കുന്നത് ലക്ഷകണക്കിന് പേരുടെ ഉപജീവനമായതിനാല്‍ ഇതിനെതിരേ സമരരംഗത്തിറങ്ങാനാണ് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *