Bishop Rev.Dr. Sam Mathew called to eternal glory.

കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ് റവ.ഡോ. സാം മാത്യു (80) കാലം ചെയ്തു. വൈകുന്നേരം അഞ്ചോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് മന്ദിരം ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ഭാര്യ:കുഞ്ഞമ്മ. മക്കള്‍: ക്രിസ്റ്റി, ശാന്തി, ആനി.

2001 ഒക്്‌ടോബറില്‍ മഹായിടവക അധ്യക്ഷ സ്ഥാനത്തു നിന്നും വിരമിച്ച് സാം മാത്യു മാങ്ങാനത്തുള്ള വസതിയില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.

ആലപ്പുഴ കോടുകുളഞ്ഞി വലിയതോട്ടത്തില്‍ വി.എം.മത്തായിയുടെ മകനായി 1936 ഒക്്‌ടോബര്‍ എട്ടിനാണ് സാം മാത്യുവിന്റെ ജനനം. അധ്യാപകനും സഭാ പ്രവര്‍ത്തകനുമായിരുന്ന പിതാവിന്റെ പ്രോത്സാഹനവും അമ്മയുടെ പ്രേരണയുമായിരുന്നു സുവിശേഷ വേല തെരഞ്ഞെടുക്കാന്‍ സാം മാത്യുവിനെ പ്രേരിപ്പിച്ചത്. പന്തളം എന്‍എസ്എസ് കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം കോല്‍ക്കത്ത ബിഷപ്‌സ് കോളജില്‍ നിന്നും ബിഡി ബിരുദം സമ്പാദിച്ചു.

കീഴ്‌വായ്പൂര്‍, പുതുവല്‍, മദ്രാസ്, കഞ്ഞിക്കുഴി, മല്ലപ്പള്ളി, മൂലേടം എന്നീ ഇടവകകളില്‍ വികാരിയായും മഹായിടവ ട്രഷറര്‍, കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

1993 സെപ്റ്റംബര്‍ ഒന്നിന് മധ്യകേരള മഹായിടവകയുടെ പത്താമത്തെ ബിഷപ്പായി അഭിഷിക്തനായി. ബിഷപ് സാം മാത്യുവിന്റെ സേവനകാലം മഹായിടവകയുടെ തിളക്കമാര്‍ന്ന കാലഘട്ടമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ബിഷപ് മദ്യവര്‍ജന പ്രസ്ഥാനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ശക്തമായ വക്താവായിരു­ന്നു.

ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരായ കുഞ്ഞൂഞ്ഞമ്മ അലക്‌സ് (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഷിക്കാഗോ), ജോണ്‍ മാത്യു (സി.എസ്.ഐ ചര്‍ച്ച് ഓഫ് ഷിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാ­ണ്.

Leave a Reply

Your email address will not be published. Required fields are marked *