കേരളത്തിലെ ഭരണകൂട ഭീകരതയ്ക്കെതിരെ ഡൽഹിയിൽ ഇന്ന് പ്രതിഷേധം

ന്യൂഡൽഹി :  കേരളത്തിലെ ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം. ജനാധികാർ സമിതിയാണ് കേരളഹൗസിന് മുന്നിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ വിവിധ ദേശീയ പ്രസ്ഥാനത്തിലെ നേതാക്കളും സാമൂഹികരംഗത്തെ പ്രമുഖരും പങ്കെടുക്കും.

പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിനു ശേഷം ആർ.എസ്.എസ് പ്രവർത്തകരെ തുടർച്ചയായി കൊലപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത് . വെള്ളിയാഴ്ച പയ്യന്നൂരിൽ ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് ബിജുവിനെ കൊലപ്പെടുത്തിയതിനെ കേന്ദ്രനേതൃത്വം ശക്തമയി അപലപിച്ചിരുന്നു . സിപിഎം ഭരണകൂട ഭീകരത രാജ്യത്തെ ജനാധിപത്യ വിശ്വാസികളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് സമിതി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *