ബ്രാംപ്ടൺ യൂണിവേഴ്സിറ്റി 2020-ൽ ?

ബ്രാംപ്ടൺ: റയേഴ്സൺ യൂണിവേഴ്സിറ്റി യും ഷെറീഡൻ കോളജുമായി സംയുക്തമായി ആരംഭിക്കാനിരിക്കുന്ന ബ്രാംപ്ടൻ നിവാസികളുടെ ചിരകാല അഭിലാഷം കൂടിയായ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം 2020-ൽ എങ്കിലും തുടങ്ങും എന്ന് നഗര സഭാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.150 മില്യൺ ഡോളർ ബ്രാംപ്ടൻ നഗര സഭയും,50 മില്യൺ ഡോളർ കാനഡയിലെ മറ്റു നഗര സഭകളും ഇതിനായി ചിലവിടും.
വാട്ടർലൂ യൂണിവേഴ്സിറ്റിക്കും,ടൊറന്റോ യൂണിവേഴ്സിറ്റിക്കും ഇടയിൽ ആരംഭിക്കുന്ന യൂണിവേഴ്സിറ്റിയിൽ വ്യത്യസ്ഥത പുലർത്തുന്ന വിഷയങ്ങളിൽ ആയിരിക്കും പാഠ്യപദ്ധതി നടപ്പിലാക്കുക.
ഇന്ത്യൻ വംശജരും,കറുത്ത വർഗ്ഗക്കാരും തിങ്ങി പാർക്കുന്ന ബ്രാംപ്ടൺ ഇപ്പോൾ യൂണിവേഴ്സിറ്റി പഠനത്തിനായി വാട്ടർലൂ,ഹാമിൽട്ടൺ,ലണ്ടൻ,ടൊറന്റോ,ഗ്വാൾഫ് സിറ്റികളെ ആണ് ആശ്രയിക്കുന്നത്.
സയൻസ്,ടെക്‌നോളജി,എഞ്ചിനീയറിംഗ്ആർട്സ്,മാത്തമാറ്റിക്സ്,സ്റ്റീoഎനർജി എന്നീ വിഷയങ്ങളെ ഉൾപ്പെടുത്തി മറ്റു സമീപ യൂണിവേഴ്സിറ്റികളിൽ നിന്നും വ്യത്യസ്ഥമായ പാഠ്യ പദ്ധതി ആയിരിക്കും നടപ്പിലാക്കുക.
തുടക്കത്തിലേ 1000 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും എന്നും,തുടർന്ന് ഓരോ വർഷവും പ്രവേശനത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിക്കും എന്നും മേയർ പ്രസ്ഥാപിച്ചു.യൂണിവേഴ്സിറ്റിയുടെ തുടക്കത്തോടെ പുതിയ പുതിയ വാണിജ്യ,വ്യവസായ,കച്ചവടങ്ങൾ നഗരത്തിലേക്ക് വരുകയും സാമ്പത്തിക രംഗത്തെ പുരോഗതിയും ഇത് വഴി ലക്ഷ്യമിടുന്നു.
ഭാവിയിൽ 1800 പ്രത്യക്ഷ ജോലികളും,1500 പരോക്ഷ ജോലികളും ആണ് പുതിയ സംരംഭം വഴി നഗര സഭ ലക്‌ഷ്യം ഇടുന്നത് .220 മില്യൺ ഡോളർ വാർഷിക സാമ്പത്തീക വിനിമയം ലക്‌ഷ്യം വക്കുന്ന പ്രൊജക്റ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2020-ൽ ആരംഭിക്കും എന്ന് മേയർ ലിൻഡ ജെഫ്രി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.
ഡൗൺ ടൗൺ ,ഹെറിറ്റേജ് ഹൈറ്റ്സ്,സ്റ്റീൽസ് & ഹ്യൂറോന്റാരിയോ ,സ്റ്റീൽസ് & ബ്രാംലിയ ,ക്യൂൻ & ബ്രാംലിയ എന്നീ അഞ്ചു സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആയിരിയ്ക്കും യൂണിവേഴ്സിറ്റി നിർമ്മിക്കുക എന്നും,അതിനാവശ്യമായ പഠനങ്ങൾ ആരംഭിച്ചു എന്നും മൈക്കേൽ മിഖേല്ലം (Sr .Manager,Strategy) അറിയിച്ചു.യാത്രാ സൗകര്യവും,സ്ഥല ലഭ്യതയും,കണക്കിലെടുത്തു ഹുറന്റാറിയോ & സ്റ്റീൽസ് പരിസരത്തിനു പ്രത്യേക പരിഗണന നൽകുന്നു വെന്നും പുതുതായി വരുന്ന എൽ റ്റി ട്രാൻസ്പോർട്ടിങ്‌ സിസ്റ്റം 2022-ൽ പ്രവർത്തന മാരംഭിക്കും എന്നും തുടർന്ന് ,ടൊറന്റോ സബ്‌വേ കീലിൽ നിന്നും കൂക്സ്വിൽ വരെ ദീർഘിപ്പിക്കുന്ന പദ്ധതി,മിസ്സിസ്സാഗ-എയർപോർട്ട്ബ്രാം-പ്റ്റൺ -ഓക്ക് വിൽ – മിസ്സിസ്സാഗ സർക്കുലർ ട്രെയിൻ സർവീസ് എന്നീ പദ്ധതികളുടെ ചർച്ചയും പുരോഗമിക്കുന്നതായും മൈക്കേൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *