നിർബന്ധ ചെരുപ്പ് ധരിക്കൽ കാനഡയിൽ പുതിയ നിയമം വരും

ഫ്രാങ്ക്ഫര്‍ട്ട്-ഒട്ടാവാ:   കാനഡ യിലെ ഉദ്യോഗസ്ഥരായ വനിതകളെ നിര്‍ബന്ധപൂര്‍വം ഹൈഹീല്‍ഡ് ചെരുപ്പ് ധരിപ്പിക്കുന്ന പല കമ്പനികളുടെയും നടപടിക്കെതിരെ ക്യാനഡയിലെ
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവന്നു. 1996ലെ വര്‍ക്കേഴ്‌സ് കോംമ്പന്‍സേഷന്‍സ് ആക്ടിലാണ് ഈ ഭേദഗതി വരുത്തിയത്. ഉയര്‍ന്ന മടമ്പുള്ള
ചെരിപ്പ് ധരിക്കുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സര്‍ക്കാര്‍ ഭേദഗതി. ബ്രിട്ടീഷ് കൊളംബിയന്‍ മുഖ്യന്‍ ക്രിസ്റ്റി
ക്ലാര്‍ക്കാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ഏപ്രില്‍ അവസാനവാരം മുതല്‍ ഈഭേദഗതി നിലവില്‍ വരും.

പ്രവിശ്യയിലെ ഗ്രീന്‍ പാര്‍ട്ടി നേതാവായ ആന്‍ഡ്രൂ വീവര്‍ തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെ ഒരു നിയമപത്രിക അവതരിപ്പിച്ചിരുന്നു. ലിംഗഭേദത്തിനനുസരിച്ച്
ചെരിപ്പിലും മറ്റുള്ളവയിലും തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നെ ആവശ്യവും ഈ നിയമപത്രികയില്‍ ഉണ്ടായിരുന്നു.

അതേസമയം ഇത് സംബന്ധിച്ച് വലിയൊരു ചര്‍ച്ച സംഘടിപ്പിക്കേണ്ടതുണ്ടെന്നാണ് ഈ പ്രവിശ്യയിലെ ചില തൊഴില്‍ വിദഗ്ധരുടെ അഭിപ്രായം. കാരണം പുരുഷനെ അപേക്ഷിച്ച് പലപ്പോഴും സ്ത്രീകള്‍ക്ക് തങ്ങളുടെ വസ്ത്രധാരണത്തിനും മറ്റുമായി അധികസമയവും പണവും ചെലവഴിക്കേണ്ടി വരുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. ക്യാനഡായിലെ പല പ്രൊവശ്യാ തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ ലിപ്സ്റ്റിക് ധരിക്കണമെന്നും ചെറിയ പാവാട ധരിക്കണമെന്നും നിയമം പുലര്‍ത്തി വരുന്നുണ്ട്. അതുകൊണ്ട് ലിംഗപരമായി നിലനില്‍ക്കുന്ന ഇത്തരത്തിലുള്ള വിവേചനങ്ങളിലും ഒരു തീര്‍പ്പുണ്ടാക്കണമെന്നാണ് തൊഴില്‍
വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കനേഡിയന്‍ പ്രൊവിന്‍സുകളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ഇങ്ങനെ വിചിത്രമായ പല നിയമങ്ങളും നിലനിക്കുന്നതായി ലോകം ഇതേവരെ അറിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *