സണ്ണി ലിയോണ്‍ ആദ്യമായി തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു

ബോളിവുഡ്  താരം സണ്ണിലിയോണിന് രാജ്യത്തുടനീളം ആരാധകരുണ്ട്. ഇപ്പോഴിതാ ദക്ഷിണേന്ത്യയിലെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് താരം എത്തിയിരിക്കുന്നത്.  സണ്ണി ലിയോണ്‍ ആദ്യമായി തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു. ശക്തമായ മുഴുനീള കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍  പ്രദര്‍ശനത്തിന് എത്തും.

പുതിയ സിനിമയെക്കുറിച്ച് താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണിലിയോണ്‍ പറഞ്ഞു. ഈ സിനിമ തന്‍റെ ജീവിതം മാറ്റി മറിക്കുമെന്ന് ചിലര്‍ പറയുന്നു.  ഇത് വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കാണുന്നുള്ളുവെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

ചിത്രത്തിന് വേണ്ടി ശാരീരിക പരിശീലനങ്ങള്‍ നടത്തുകയാണ്. സിനിമയില്‍ കായികാഭ്യാസ പ്രകടനങ്ങളുമുണ്ടാകും. 150 ദിവസത്തെ ഡേറ്റാണ് സണ്ണി സിനിമയ്ക്കായി നല്‍കിയത്.  ഇന്‍സ്റ്റഗ്രാമിലൂടെയാണ് സണ്ണി ലിയോണ്‍ ഇക്കാര്യം പങ്കുവച്ചത്.  ചിത്രത്തിന് പേരിട്ടിട്ടില്ല.  വര്‍ഷങ്ങളായി താന്‍ ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *