എ.ഐ.സി.സി തലപ്പത്ത് അഴിച്ചു പണി

ന്യൂഡൽഹി: എ.ഐ.സി.സി തലപ്പത്ത് അഴിച്ചു പണി. ഗോവ, കർണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ദിഗ്‌വിജയ സിങ്ങിനെ കോൺഗ്രസ്സ് മാറ്റി. പകരം എം.പി കെസി വേണുഗോപാലിനെ കർണാടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറയായി ചുമതല നൽകി.

പി.സി വിഷ്ണു നാഥിനെ സെക്രട്ടറിയായും നിയമിച്ചു. ഗോവയുടെ ചുമതല എ ചെല്ലകുമാറിനും നൽകി. 2018 ൽ കർണാട്കയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ പുതിയ മാറ്റം.

ഗോവയിൽ ഭൂരിപക്ഷമുണ്ടായിട്ടും സർക്കാർ രൂപീകരിക്കൻ കഴിയാത്തതിനെ തുടർന്ന് ദിഗ് വിജയ് സിംഗിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *