CSI Church Toronto -Annual Gospel Convention on May 06,07 & 08,2016

സി. എസ്. ചർച്ച് ടൊറോന്ടോയുടെ മുപ്പതാം വാർഷികവും  കൺവെൻഷൻ യോഗങ്ങളും മെയ്‌ 6, 7, 8 എന്നീ തീയതികളിൽ

 ടൊറോന്ടോ: 2016 മെയ്‌ 6, 7, 8 എന്നീ തീയതികളിൽ സി. എസ്. ഐ ചർച്ച് ടൊറോന്ടോയിൽ വാർഷിക വചനധ്യാന യോഗങ്ങൾ നടത്തപ്പെടും.

ഇടവകയുടെ മുപ്പതു വർഷത്തെ ആരാധനയും സാക്ഷ്യവും 2016 ൽ പൂർത്തീകരിക്കുന്ന വേളയിൽ വചന ഘോഷണത്തിനായി ക്ഷണിക്കപ്പെട്ടിരിക്കുന്നത് പ്രശസ്ത മലയാള സുവിശേഷ ഗാനരചയിതാവായ പ്രഫ. കോശി തലക്കൽ ആണ്.

മെയ്‌ 6 നു ആരംഭിക്കുന്ന കൺവെൻഷൻ സഭയുടെ വിശ്വാസയാത്രയുടെ 30 വർഷം പൂർത്തീകരിക്കുന്ന മെയ്‌ 8 നു സമാപിക്കും. വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്കും, ശനിയാഴ്ച ഉച്ച തിരിഞ്ഞു 2 മണിക്കും വൈകുന്നേരം 6:30 മണിക്കും, ഞായറാഴ്ച ആരാധനയ്ക്ക് ശേഷം 11:30 നും യോഗങ്ങൾ നടത്തപ്പെടുന്നതാണ്. ശനിയാഴ്ച ഉച്ച തിരിഞ്ഞു 2 മണിക്ക് നടത്തപ്പെടുന്ന യോഗങ്ങൾ  മുതിർന്നവർ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്ക് പ്രത്യേകം ആയിരിക്കും.സംഗീത ശുശ്രൂഷയ്ക്ക് യുവജന പ്രസ്ഥാനം നേതൃത്വം വഹിക്കും. ആയതിന്റെ പരിശീലനം പ്രസ്ഥാന അംഗങ്ങൾ നടത്തിവരുന്നു.  ഏരിയ പ്രാർത്ഥന ഗ്രൂപ്പ്‌ പ്രതിനിധികൾ ഓരോ ദിനത്തിലും ആത്മായ ശുശ്രൂഷകൾ നിർവ്വഹിക്കും.1986 മെയ്‌ 8 നു നടത്തപ്പെട്ട ആരാധനയോടെ ആരംഭിച്ച സഭയുടെ വിശ്വാസ യാത്ര 2016 ൽ മുപ്പതു വർഷം പൂർണ്ണമാക്കുമ്പോൾ ഇടവകയായി “പുനർജീവന വർഷമായി” (Year of Revival) ആചരിക്കുവാനുള്ള തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്. ഇതോടനുബന്ധിച്ചുള്ള ആചരണങ്ങൾക്ക് ഇടവക വികാരി റവ. ജോർജ് ജേക്കബ്‌, ശ്രീ എബ്രഹാം പി ജോർജ്, ശ്രീ. അഭിലാഷ് രാജ്, ശ്രീ. സഞ്ജു ബെൻ ചെറിയാൻ, ശ്രീ. ജോഷ്വ ഷാജി മൂത്തേടം എന്നിവർ അടങ്ങുന്ന സബ് കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ചേർന്ന് ഒരുക്കങ്ങൾ ചെയ്തുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *