പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ പൊലിസ് തലപ്പത്തും വന്‍ അഴിച്ചുപണി.

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ പൊലിസ് തലപ്പത്തും വന്‍ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തുനിന്നും ടി.പി സെന്‍കുമാറിനെ മാറ്റി. ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയാണ് പുതിയ ഡി.ജി.പി. പൊലിസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായിരുന്ന ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടറായും നിയമിച്ചു. ശങ്കര്‍ റെഡ്ഡിയായിരുന്നു നിലവില്‍ വിജിലന്‍സ് ഡയറക്ടര്‍. പുതിയ നിയമന ഉത്തരവുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. അതേസമയം ഒുവര്‍ഷം തികയുന്നതിനു മുമ്പ്് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയെ മാറ്റിയതിനെതിരേ പ്രതിഷേധവും ശക്തമാണ്. വിരമിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കേയാണ് സെന്‍കുമാറിനെ മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *