നേതാക്കളുടെ ദളിത് മുഖം മൂടി അഴിഞ്ഞു വീഴുന്നുവോ ?!

നേതാക്കളുടെ ദളിത് മുഖം മൂടി അഴിഞ്ഞു വീഴുന്നുവോ ?!
രാജയത്തെ എല്ലാ രാഷ്ട്രീയ പാർട്ടിയകളുടെയും ഏക ലക്‌ഷ്യം സാധാരണ മാനുഷരെ സഹായിക്കുക,കർഷകരുടെ ഉയർച്ച.ദളിതരെ മുൻപന്തിയിൽ എത്തിക്കുന്നതിനായി അഹോരാത്രം പണിയെടുക്കുക.എന്നാൽ ഇന്ന് ഇന്ത്യയിൽ ഇവയിൽ എന്തെങ്കിലും ഒന്ന് സംഭവ്യമായി എന്ന് തോന്നുന്നുണ്ടോ? ഇല്ല എന്നായിരിക്കും സാധാരണക്കാരൻ ആയ ഒരു പ്രജയുടെ ഉത്തരം.
രാജ്യം ഒന്നായി എടുത്തില്ല എങ്കിലും കേരളത്തിലെ ചില സമീപകാല സംഭവങ്ങൾ മാത്രം മതി ഇതിനു തെളിവായി.കേരളം ഇന്ന് സിനിമാക്കാരെ കൊണ്ടും,രാഷ്ട്രീയ നേതാക്കളെ കൊണ്ടും ലോക പ്രശസ്തിയിലേക്ക് ഉയരുകയാണ്(അവർ തനിയെ പിടിച്ചു ഉയർത്തുകയാണ്) കേരളത്തിന്റെ മാനം വിട്ട സംഭവങ്ങൾ ആണ് ദിലീപിന് തുടങ്ങി പി സി യിലൂടെ സുരേഷ് ഗോപിയിൽ എത്തി നില്കുന്നത്.ദിലീപ് പറഞ്ഞത് ഒരു സ്ത്രീയും അപമാനിക്കപ്പെടാനും,ആക്രമിക്കപ്പെടാനും അനുവദിക്കില്ല എന്നാണ്.എന്നും ഇരയോടൊപ്പം എന്നും കൂടി ചേർത്തു.
ദിലീപിന്റെ നഗ്ന വീഡിയോ പിടുത്തത്തിൽ കേരളത്തിലെ പോലീസും,കോടതിയും,സിനിമ പ്രേമികളും സോഷ്യൽ മീഡിയയും,മാധ്യമങ്ങളും കഷായം കണക്കെ കുറുക്കി വറ്റിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് യോഗക്ഷേമ സഭയിലെ സുരേഷ് ഗോപിയുടെ പ്രസ്താവന.
സുരേഷ് ഗോപി ഇന്ന് വെറും ഒരു നടൻ അല്ല.കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ എം പി കൂടി ആണ്.ബി ജെ പി എന്നാൽ ഹിന്ദു ചായ്‌വ് ഉള്ള പാർട്ടി എന്നാണ് വയ്പ്.അതെന്തെങ്കിലും ആകട്ടെ.ബി ജെ പിയുടെ പ്രധാന അജണ്ടയാണ് രാജ്യത്തെ കർഷകർ,പാവപെട്ടവർ,ദളിതർ എന്നിവരെ സംരക്ഷിക്കുകയും,കൈപിടിച്ച് ഉയർത്തുക എന്നതും.അങ്ങിനെ ഉള്ള പ്രചാരണം നാടൊട്ടുക്കും നടക്കുമ്പോൾ ആണ് കേരളത്തിൽ വേര് പിടിച്ചു വരുന്ന ബി ജെ പിക്ക്,നടുവിന് ഒരു അടി കൊടുത്തു സുരേഷ് ഗോപി തന്റെ സ്വപനം എന്താണ് എന്ന് പ്രസ്താവിക്കുന്നത്.വേറെ ഒന്നും അല്ല സവർണ്ണരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ബ്രാഹ്മണൻ ആയി പുനർജ്ജനിക്കണം അത്രേ.. അതും ദേവ പൂജകൾ ചെയ്യുന്ന ആളായി.അമ്പേ..ഇതിൽ പരം ഇനി എന്ത് വേണം.ദളിതരുടെ പേര് പറഞ്ഞു ജാതി വോട്ട് ആക്കാൻ നടത്തുന്ന തന്ത്ര പാച്ചിലിനിടയിൽ കേരളത്തിന്റെ ബി ജെ പി നേതാവിന് ബ്രാഹ്മണൻ ആയി പുനർജ്ജനിക്കണം പോലും .
പി സി ജോർജ്ജ് എന്നും പ്രശ്നങ്ങൾ ഉണ്ടാക്കി പ്രശ്നം പരിഹരിക്കുന്നവൻ ആണ്.അദ്ദേഹത്തിന്റെയും,മകന്റെയും,ദിലീപ് പ്രേമം അവസാനിച്ചു കഴിയുന്നതിനു മുൻപേ അദ്ദേഹത്തിനും തോന്നു ഒരു സ്വപ്നം പരസ്യമാക്കാൻ.അടുത്ത ജന്മത്തില്‍ അധഃകൃതനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ജോര്‍ജിന്റെ പറച്ചില്‍. അങ്ങനെ ജനിച്ചാല്‍ ഒരു സംശയവും വേണ്ട, ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കുന്നത് എങ്ങനെയാണെന്ന് പഠിപ്പിക്കുമെന്നും പി സി ജോര്‍ജ്ജ് പറയുന്നു. കേരള ജനപക്ഷം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്തായാലും ജന നായകന്മാരും പ്രതി നിധികളും കൂടി ജാതി സ്നേഹം കൂട്ടി കുഴച്ചു വിഴുങ്ങാൻ തുടങ്ങിയിട്ട് വര്ഷം 70 കഴിയുന്നു.കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന് പറയുന്നത് പോലെ..തേച്ചു മടക്കിയ പരുക്കൻ ഖദറിൽ നിന്നും പലതവണ മറുകണ്ടം ചാടി പോളിസ്റ്റർ ഖദറിലേക്കും,അംബാസിഡറിൽ നിന്ന് വിദേശ ഇറക്കുമതി ബെൻസിലേക്കും നേതാക്കന്മാർ വളരുമ്പോൾ ആഗ്രഹങ്ങളും സ്വപ്നങ്ങളും വോട്ടിന്റെ എണ്ണത്തിനനുസരിച്ചു ഓരോ വേദികളിലും മാറുകയും മറിയുകയും ചെയ്യും,മലപ്പുറത്ത് ചെന്നാൽ പിന്നെ പൊന്നാനിയിൽ പോയി തല മൊട്ടയടിക്കാനും,സുന്നത്തു ചെയ്യാനും.കോട്ടയത്തും,പതനന്മതിട്ടയിലും,പോയി കുരിശു ചുമക്കാനും,കരിമുണ്ടുടുക്കാനും മോഹം എന്നും ഇവർ പറയും.,.മാത്രവുമല്ല സായിപ്പിനെ കാണുമ്പോൾ കവാത്തും മറക്കും.
ഓന്തിനെ വെല്ലുന്ന രാഷ്ട്രീയ പാർട്ടികളുടെയും,നേതാക്കളുടെയും ദളിത് മുഖം മൂടി അഴിഞ്ഞു വീഴുന്നുവോ ?!

Leave a Reply

Your email address will not be published. Required fields are marked *