കേരളത്തിന്റെ ചുവപ്പു ഭീകരത ഇതര സംസ്ഥാങ്ങളിൽ ചർച്ചയാവുന്നു

ജനാധിപത്യ സംരക്ഷണത്തിൽ വേരൂന്നി എല്ലാം ശരിയാക്കും എന്ന വാഗ്ദാനത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ഇടതു പക്ഷ സർക്കാരിന് കേതു വിന്റെ അപഹാരം ബാധിച്ചിരിക്കുന്നു.കൈയ്യേറ്റ മാഫിയകളുടെ കെണിയിൽ പെട്ട് പിണറായി സർക്കാർ വലയുന്നു.മൂന്നാറിൽ നിന്നും കഷ്ടിച്ച് തടിഊരി വരുമ്പോൾ ആണ് നിയമസഭയിലെ മന്ത്രി ഉൾപ്പെടുന്ന രണ്ടാമത് സർക്കാർ ഭൂമി കൈയ്യേറ്റ കഥകൾ മാധ്യമങ്ങൾ പുറത്തു വിടുന്നത്.കൈയ്യേറ്റം ജന ശ്രദ്ധയിൽ പെടുത്തിയ മാധ്യമത്തിന് നേരെ ആക്രമണവും നടന്നിരിക്കുന്നു.
കൈയ്യേറ്റം നടത്തി എന്ന് ആരോപിതനായ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ്സും,ബി ജെ പി യും രംഗത്ത് ഉറച്ചു നിൽകുമ്പോൾ,പിണറായി മൗനം പാലിക്കുന്നു.തേൻകുടത്തിൽ വീണ ശശീന്ദ്രൻ മന്ത്രിയെ പുലരുന്നതിനു മുൻപേ പാടി കടത്തിയ രാഷ്ട്രീയ പാരമ്പര്യം ഇന്ന് ഭരിക്കുന്ന മുന്നണിക്ക് നഷ്ടം വന്നിരിക്കുന്നു.രാജേന്ദ്രൻ പട്ടയത്തിന്റെ പേരിൽ രാജേന്ദ്രനും എം എം മണിയും,അനധികൃത നിർമ്മാണവും,ഭൂമി കൈയേറ്റത്തിന്റെ പേരിൽ തോമസ് ചാണ്ടിയും ഉറച്ച നിലപാടുകളോടെ സർക്കാരിനെയും നിയമ വ്യവസ്ഥിതികളെയും വെല്ലുവിളിക്കുന്നു.ഞങ്ങൾ എന്നും ജനപക്ഷത്ത് എന്ന് പറയുന്ന ഇടതു സർക്കാർ ഞങ്ങൾ എന്നും ഇടതു ഭരണ കർത്താക്കളുടെ മാത്രം പക്ഷത്തു എന്ന് തിരുത്തേണ്ട കളം അതിക്രമിച്ചിയ്ക്കുന്നു.
കേരളത്തിൽ വമ്പൻമാർക്ക് മുന്നിൽ മുട്ട് മടക്കി കുനിഞ്ഞു നട്ടെല്ലിന് കൂന് ബാധിച്ച കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ പുതിയ ബ്രാഞ്ചുകൾ അയൽ സംസ്ഥാനത്തു തുറക്കാൻ തിടുക്കം കൂട്ടുന്നവർ കേരളത്തിലെ ഏതു ഭരണ നേട്ടം ആണ് അവിടെ ജനങ്ങൾക്ക് മുൻപിൽ എടുത്തു പറയുക?അഥവാ അങ്ങിനെ ഒന്ന് ഉണ്ടോ?ഗുജറാത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നോടി ആയി നടക്കുന്ന ഭാരതീയ വിചാർ മഞ്ചിൽ കേരളത്തിലെ ചുവപ്പു ഭീകരത ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയം ആയിരിക്കുന്നു.
വടക്കേ ഇന്ത്യയിൽ നടക്കുന്ന വർഗ്ഗീയ സംഘർഷങ്ങളെ കുറിച്ചു വാതിറാതെ സംസാരിച്ചു കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് മറയിടുന്നു.
ഇന്ത്യൻ പ്രധാന മന്ത്രി സ്വച്ഛ് ഭാരത് എന്ന് നിരന്തരം ആഹ്വാനം ചെയ്യുമ്പോൾ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും അത് പാലിക്കപ്പെടുന്നില്ല എന്ന വസ്തുത നാം കാണാതെ പോകുന്നു.
പച്ചക്കറി ഉത്പാദനത്തിലും,മറ്റു കൃഷി ഉത്പന്നങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കാൻ വേണ്ടി നടപ്പിൽ വന്ന ഹോർട്ടി കൾച്ചർ പോലുള്ള സ്ഥാപനങ്ങൾ സർക്കാർ പോലും അറിയാതെ,നിയമ വിരുദ്ധമായി അന്യ സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി വാങ്ങി മരിച്ചു വിട്ടു ഓണം കൊഴുപ്പിച്ചു കൊഴുത്ത കഥയും ജനം അറിയുന്നില്ല.
പയ്യോളിയിലെ കാലുകൾ കേരളത്തിൽ നിന്നും വടക്കൻ ലോബികൾക്കു വേണ്ടി മാറ്റിചവിട്ടിയപ്പോൾ അറിഞ്ഞത് ഭാവി വാഗ്ദാനത്തിന്റെ ചിറകുകൾ ആയിരുന്നു.എന്നാൽ കേരള ജനതയ്ക്കു അഭിമാനം ആയി പി യു ചിത്ര ചരിത്ര വിജയം നേടിയപ്പോൾ കേരളത്തിന്റെ കണ്ണുകൾ തിളക്കം അണിഞ്ഞതായി കാണുന്നില്ല.
കേരളത്തിലെ രാഷ്ട്രീയവും,ഭരണവും ജന പക്ഷത്തു നിന്ന് അകലുന്ന കാഴ്ചയാണ് ഈ വാരം നമുക്ക് നൽകിയത്.സ്വജന പക്ഷത്തു നിന്ന് കൊണ്ട് കൊള്ളയടിക്കുന്ന ഭരണ കർത്താക്കളെ നിസ്സഹായരായി നോക്കി കാണുന്ന വരും ഉന്നത തലങ്ങളിൽ ഉണ്ടെന്നുള്ള വസ്തുതയും അല്പം പ്രതീക്ഷയ്ക്കു വക നൽകുന്നു.ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളിൽ ചർച്ചയായിരുന്നു സാക്ഷര കേരളം ഇന്ന് സ്ത്രീ പീഡനത്തിനും,അഴിമതിക്കും,ചുവപ്പു ഭീകരതയ്ക്കും പാത്രമാവുന്നു.

Leave a Reply

Your email address will not be published. Required fields are marked *