ശ്രീ.ജോൺ ഇളമതയെ (നോവലിസ്റ്റ്) മാറ്റൊലി മാഗസിൻ ആദരിച്ചു

കാനഡ: കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിൽ മലയാള ഭാഷക്കും സാഹിത്യത്തിനും നല്കിയ സേവനങ്ങളെ മുൻനിർത്തി ശ്രീ.ജോൺ ഇളമതയെ മാറ്റൊലി മാഗസിൻ ആദരിച്ചു .നിരവധി ചരിത്ര നോവലുകൾ ,കഥകൾ ,നാടകങ്ങൾ ,കവിതകൾ എന്നിവ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഈ അടുത്തിടെ പ്രസിദ്ധീകരിച്ച മാർക്കോപോളോ ,ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മോശ ,ബുദ്ധൻ എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ പ്രസിധം ആണ് .മാറ്റൊലി മാഗസിന്റെ അഡവൈസറി ബോർഡ് മെമ്പർ കൂടി ആയ ഇദ്ദേഹം ബുദ്ധൻ എന്ന നോവൽ മാറ്റൊലിയിൽ പ്രസിദ്ധീകരിച്ചു  വരുന്നു .ഫോകാന  കൺവെൻഷൻ   സാഹിത്യ സമ്മേളനത്തിന്റെ ചുക്കാൻ പിടിക്കുന്ന ഇദ്ദേഹത്തെ ഇൻഡോ കനേഡിയൻ പ്രസ് ക്ലബ് ജനറൽ സെക്രടറി റെജി സുരേന്ദ്രൻ പൊന്നാട അണിയിച്ചു ആദരിച്ചു.ചടങ്ങിൽ ശ്രീ.തോമസ്‌ കെ  തോമസ്‌  ,പ്രൊ.കോശി തലക്കൽ എന്നിവര് ആശംസകൾ അർപ്പിച്ചു .മാറ്റൊലി മാനേജിംഗ് ഡയരക്ട്ടർ ലൗലി നന്ദിയും  അർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *