എമിറേറ്റ്സ്ന്റെ സൗജന്യ ടിക്കറ്റ് – ചതിയിൽ പെടാതെ സൂക്ഷിക്കുക

എമിറേറ്റ്സ്ന്റെ സൗജന്യ ടിക്കറ്റ് ലഭിക്കുവാൻ ഈ ലിങ്ക്ൽ രജിസ്റ്റർ ചെയ്യുക എന്ന വാചകം സോഷ്യൽ മീഡിയയിലും,വാട്സാപ്പിലും കൂട്ടുകാർക്കു ഷെയർ ചെയ്യുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ അറിഞ്ഞിരിക്കുക.33 -മത് വാര്ഷികാഘോഷങ്ങളോടനുബന്ധിച്ചു രണ്ടു ടിക്കറ്റുകൾ ഫ്രീ എന്ന് കേട്ട് രജിസ്റർ ചെയ്യാൻ ശ്രമത്തിച്ച പല മലയാളികയും വെട്ടിലായി.വിവരം അറിഞ്ഞു എമിറേറ്സ് അധികൃതർ ആദ്യം കൈമലർത്തി എങ്കിലും പിന്നീട് അതിന്റെ ദൂഷ്യ ഫലം മനസ്സിലാക്കി അവർ പ്രസ്താവന ഇറക്കി.ലോകത്തിലുടനീളം പ്രവർത്തിക്കുന്ന വ്യാജ തട്ടിപ്പു സംഘത്തിന് വ്യക്തികളുടെ രേഖകളും,ബാങ്ക് അക്കവ് ണ്ടു കളും ചോർത്തി എടുക്കുന്നതിനു ഉള്ള തന്ദ്രം മാത്രമാണിത് എന്നും വിമാന കമ്പനിക്ക് ഇതിൽ പങ്കില്ല എന്നും അവർ വ്യക്തമാക്കി.നിരവധി ഫോൺ കോളുകൾ ഇതിനോടകം എമിറേറ്റ്സ് ആഫീസിൽ ലഭിച്ചു കഴിഞ്ഞു.
ഫ്രീ എന്ന് കേൾക്കുമ്പോൾ ഓടി അടുക്കുന്ന മലയാളി തിക്കിലും,മാഞ്ചിയത്തിലും,ആടിലും ഒന്നും ഇതുവരെയും പഠിച്ചില്ല എന്നതിന് തെളിവാണ് ഈ തട്ടിപ്പിലും ഇത്രയേറെ പേർ രജിസ്റ്റർ ചെയ്തു വലയിൽ വീഴുവാൻ കാരണം.സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഫ്രീ എന്ന് കാണുമ്പോൾ സ്വയം വീഴാതിരിക്കാനും,മറ്റു കൂട്ട് കാർക്ക് ഷെയർ ചെയ്യുന്നതിന് മുൻപ് കൂടുതലായയി പഠിക്കാനും നാം ജനം ഇനിയും തയ്യാറാകേണ്ടി ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *