22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 65 രാജ്യങ്ങളില്‍നിന്നുള്ള 190 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ 2 മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചത്രങ്ങളാണ് മത്സര വിഭാഗത്തിലുണ്ടായിരുന്നത്. പാലസ്ഥീന്‍ സംവിധായിക ആന്‍മരിയ വാസിറിന്‍റെ വാജിബ് എന്ന ചിത്രം സുവര്‍ണ ചകോരം സ്വന്തമാക്കി. ടിഎം തോമസ് ഐസക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

 

  • സുവര്‍ണ ചകോരം : വാജിബ് (സംവിധാനം – ആന്‍മരിയ വാസിര്‍)
  • ഫിപ്രസി പുരസ്‌കാരം : ന്യൂട്ടണ്‍ (സംവിധാനം – അമിത് വി മസുര്‍കര്‍)
  • ഫിപ്രസി പുരസ്‌കാരം (മലയാളം) : ഏദന്‍ (സംവിധാനം – സഞ്ജു സുരേന്ദ്രന്‍)
  • നെറ്റ്പാക് അവാര്‍ഡ് : ന്യൂട്ടണ്‍
  • നെറ്റ്പാക് അവാര്‍ഡ് (മലയാളം) : തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സംവിധാനം – ദിലീഷ് പോത്തന്‍)
  • നവാഗത സംവിധായകനുള്ള രജത ചകോരം :സഞ്ജു സരേന്ദ്രന്‍ (ചിത്രം – ഏദന്‍)
  • മികച്ച സംവിധായകയ്ക്കുള്ള രജതചകോരം : അനുജ ബൂന്യാവതന (ചിത്രം – മലില)
  • മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം : വി പി വിനീത (എഷ്യാനെറ്റ് ന്യൂസ്)
  • പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം: ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക് (സംവിധാനം-രെയ്ഹാന ഒബെയ്മെയര്‍)
  • പ്രത്യേക ജൂറി പരാമര്‍ശം: കാന്‍ഡലേറിയ (സംവിധാനം – ജോണി ഹെന്‍ട്രിക്സ്)

Leave a Reply

Your email address will not be published. Required fields are marked *