മാധ്യമങ്ങൾക്കും,പ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങളിൽ തൂലിക ആയുധമാക്കുക- ജയ് പിള്ള

നവരാത്രി മഹോത്സവത്തിന് ഇന്ത്യയിൽ തിരി തെളിഞ്ഞിരിക്കുന്നു.വിദ്യാരംഭവും,ആയുധപൂജയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കെങ്കേമമായും,വിദേശങ്ങളിൽ ചിലയിടങ്ങളിൽ ആഘോഷിക്കപ്പെടുന്നു.അക്ഷരവും,എഴുത്തും വായനയും നിർമ്മാണവും ദൈവീക അനുഗ്രഹത്തിൽ ആരംഭിക്കപ്പെടുന്ന നവരാത്രി മഹോത്സവകാലത്ത് സംഭവിക്കാൻ പാടില്ലാത്തതു പലതും സംഭവിക്കുന്നു.സാക്ഷരതയിലും,സാംസ്കാരികതയിലും മുന്നിൽ കേരളത്തിലും മാധ്യമ പ്രവർത്തകരും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നു.ആലപ്പുഴയിൽ ഏഷ്യാനെറ്റ് ആഫീസിനു നേരെ നടന്ന ആക്രമണം ഇതിന്റെ പുതിയ തെളിവുകൾ ആണ്.
കേരളം ഭരിക്കുന്ന രാഷ്ട്രീയ പ്രബുദ്ധർ എന്ന് പ്രസംഗിക്കുന്നവർ മാധ്യമ സ്വാതന്ത്രത്തിനു നേരെ വിരൽ ചൂണ്ടുന്നു.നിയമ സഭയിലെ മന്ത്രി കൈയ്യേറി നികത്തിയ ഭൂമിയുടെ തെളിവുകൾ സഹിതം വാർത്തകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ച മാധ്യമ പ്രവർത്തകൻ ആഫീസിൽ ജോലിക്കു ശേഷം വിശ്രമിക്കുമ്പോൾ ആണ് ആക്രമണം ഉണ്ടായത് എന്ന് നാം അറിയേണ്ടിയിരിക്കുന്നു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രബുദ്ധത നേടിയ കേരളത്തിൽ മാധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണം ആവിഷ്കാര സ്വാതന്ത്രത്തിനും,വ്യക്തി സ്വാതന്ത്രത്തിനും,എതിരെ ഉള്ള വെല്ലുവിളി ആണെന്നും,അധികാരത്തിന്റെ ബലത്തിൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ തൂലിക ചലിപ്പിക്കുവാൻ എല്ലാ മാധ്യമ,സാഹിത്യ പ്രവർത്തകരും സംഘടിക്കേണ്ടിയിരിക്കുന്നു.മാധ്യമ പ്രവർത്തകരെ ആയുധം കൊണ്ടും,കായിക ബലം കൊണ്ടും ആക്രമിക്കുന്നവർക്കെതിരെ തൂലിക ആയുധമാക്കാൻ സമയമായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *