5G മൊബൈൽ സേവനം: കാനഡയിലെ ആദ്യ പരീക്ഷണം വിജയം

George Varkey

George Varkey,Alberta

5G മൊബൈൽ സേവനം: കാനഡയിലെ ആദ്യ പരീക്ഷണം വിജയം

കാനഡയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാദാക്കളായ ബെൽ മൊബൈൽ രാജ്യത്ത് ആദ്യമായി 5 ജി മൊബൈൽ സേവനം വിജയകരമായി പരീക്ഷിച്ചു.  മൊബൈൽ സാങ്കേതിക രംഗത്തെ മുൻനിര കമ്പനി ആയ നോക്കിയയുമായി ചേർന്ന നടത്തിയ 5G സാങ്കേതിക വിദ്യയുടെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ബെൽ മൊബൈൽ അറിയിച്ചു.

മൊബൈൽ സാങ്കേതിക വിദ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളെല്ലാം തന്നെ 5 ജി സേവനം ലഭ്യമാക്കാൻ വേണ്ട സാങ്കേതിക വിദ്യ വികസിപ്പിക്കുന്നുണ്ടെങ്കിലും അന്തരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു പൊതു നിലവാരം ഇതുവരെ ഉരിത്തിരിഞ്ഞിട്ടില്ല. പ്രധാനമായും വേഗത്തിലുള്ള ഡാറ്റ കൈമാറ്റം ലക്ഷ്യമിടുന്ന 5G നിലവിലുള്ളതിനേക്കാൾ 40 ഇരട്ടി വേഗതയിൽ വിവര കൈമാറ്റം സാധ്യമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക രംഗത്തെ പുതിയ പരീക്ഷണ വിഷയമായ ഡ്രൈവർ എല്ലാ കാറുകൾ പ്രാവർത്തികമാക്കാൻ  വേഗതയേറിയ മൊബൈൽ ഡേറ്റ സേവനം അനിവാര്യമാണ്.

പരീക്ഷണം വിജയകരമായിരുന്നെങ്കിലും ജനങ്ങൾക്ക് ഈ സേവനം ലഭിക്കാൻ കുറഞ്ഞത് 5 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ബെൽ കമ്പനി പ്രതീക്ഷിക്കുന്നത്. ഒന്റാരിയോയിലെ മിസ്സിസ്സാഗയിൽ 73 GHz സ്പെക്ട്രം ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്. തരംഗദൈർഘ്യം കൂടിയ ഈ സ്പെക്ട്രo കൂടുതൽ ഡാറ്റ കൈരാര്യം  ചെയ്യുമെങ്കിലും കുറഞ്ഞ ദൂരപരിധി ഒരു ന്യൂനതയാണ്.

പരീക്ഷണ വിജയത്തിൽ ബെൽ മൊബൈലിനെ അഭിനന്ദിച്ച ഫെഡറൽ ശാസ്ത്ര സാമ്പത്തിക വികസന വകുപ്പ് മന്ത്രി,കാനഡ ക്ക് ഒരു ആഗോള ഗവേഷണ കേന്ദ്രമായി മാറാൻ കഴിവുണ്ട് എന്ന് പറഞ്ഞു. മറ്റു മുൻനിര മൊബൈൽ സേവന ദാദാക്കളായ ടെലസ്, റോജേഴ്സ് എന്നിവരും 5G സാങ്കേതികവിദ്യ നിലവാര വികസനത്തിൽ ബെല്ലുമായി സഹകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *