ജര്‍മനിയില്‍ ഇന്ത്യന്‍ പതാകയുമായി ബലൂച് റാലി

ബെര്‍ലിന്‍: കശ്മിര്‍ പ്രശ്‌നം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി പ്രചാരണങ്ങള്‍ നടത്തുന്ന പാകിസ്താന് തിരിച്ചടിയുമായി ജര്‍മനിയിലെ ബലൂച് സ്വദേശികള്‍.
ഇന്ത്യയുടെ ദേശീയ പതാകയുമായി പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ജര്‍മനിയിലേക്ക് നാടുകടത്തപ്പെട്ട നിരവധി ബലൂച് സ്വദേശികള്‍ നിരത്തിലിറങ്ങിയത്.
മോദിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തോട് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.  ബലൂചുകള്‍ ജീവിക്കുന്നിടം കണ്ടെത്തി ഉപദ്രവിക്കുകയാണ് പാകിസ്താനെന്നും റാലിയില്‍ മുദ്രാവാക്യം ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *