ഗ്രാന്‍ഡ്‌ റിവര്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്-പുതുവത്സരം ആഘോഷിച്ചു.

കേംബ്രിജ് :കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ കേംബ്രിജിനും പരിസരത്തുമുള്ള മലയാളികളുടെ കൂട്ടായ്മയായ ഗ്രാന്‍ഡ്‌ റിവര്‍ മലയാളി അസോസിയേഷന്‍റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ ഇക്കഴിഞ്ഞ ജനുവരി ആറാം തീയതി നടത്തപ്പെട്ടു. വൈകിട്ട് 5 മണി മുതല്‍ രാത്രി 11 മണി വരെ നടന്ന വിവിധ പരിപാടികള്‍ക്ക് പ്രസിഡന്റ് തോമസ്‌ ദേവസി, വൈസ് പ്രസിഡന്റ് സൂരജ് അത്തിപ്പെട്ട , സെക്രട്ടറി ബാലു മേനോന്‍, ജോയിന്റ് സെക്രട്ടറി ലീന കുഞ്ചെറിയ, ട്രഷറര്‍ ഉമ്മന്‍ തോമസ്‌, ജോയിന്റ് ട്രഷറര്‍ ജോതിസ് അമ്പാടി തുടങ്ങിയവര്‍ നേതൃത്വം നൽകി.

പുതുതായി രൂപികരിച്ച വനിതാ സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം ചെയര്‍പെര്‍സണ്‍ കവിതാ നായര്‍ അംഗങ്ങളെ അറിയിച്ചു. മലയാള സിനിമാ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ക്വിസ് പരിപാടിയിൽ കാണികൾ ഉൾപ്പെടെ വിവിധ പ്രായത്തിൽ ഉള്ളവർ പങ്കെടുത്തു.

അസോസിയേഷന്റെ വിവിധ കലാ കായിക മത്സരങ്ങളില്‍ പങ്കെടുത്തു വിജയികള്‍ ആയവര്‍ക്കുള്ള സമ്മാനദാനവും നിർവഹിക്കുക ഉണ്ടായി. ഇതോടനുബന്ധിച്ചു നടന്നു. കപ്പയും മീന്‍കറിയും അടക്കമുള്ള നാടന്‍ വിഭവങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള സ്വാദിഷ്ടമായ ഡിന്നർ പരിപാടിക്ക് കൊഴുപ്പേകി. പത്തോളം ഗായകര്‍ അണിനിരന്ന ഗാനമേളയും ,സമാപനത്തോടനുബന്ധിച്ചു നടന്ന DJ ഗാനങ്ങൾക്കൊപ്പം പ്രായ ഭേദമന്യേ ഉള്ളവരുടെ നൃത്ത ചുവടുകൾ ഡാൻസ് ഫ്ലോറിനെ സജീവമാക്കി.- 40 ഡിഗ്രി തണുപ്പിലും പുതു വത്സര ക്രിസ്മസ് ആഘോഷ പരിയാടിയിൽ സംബന്ധിച്ചു ധന്യമാക്കിയ എല്ലാ അഭ്യുതയകാംഷികൾക്കും സംഘാടകർ നന്ദി അറിയിച്ചു.-ബാലു മേനോൻ

Leave a Reply

Your email address will not be published. Required fields are marked *