ഓഖി ദുരന്തത്തിൽ കാണാതായവരുടെ കണക്ക് കടലിനോട് ചോദിക്കണം -ജേക്കബ് തോമസ്

തിരുവനന്തപുരം: സർക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്. പാഠം രണ്ട് മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടിൽ ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും സർക്കാരിനെ പരിഹസിച്ച് കണക്കുകളുമായി ജേക്കബ് തോമസ് രംഗത്തെത്തിയത്.

വാർഷികാഘോഷത്തിന് പരസ്യം നൽകാനും ഫ്ലെക്സ് സ്ഥാപിക്കാനും സർക്കാർ കോടിക്കണക്കിന് രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ വിമർശനം. ഓഖി ദുരന്തത്തിൽ കാണാതായവരുടെ എണ്ണം കടലിനോട് ചോദിക്കണമെന്നും പരിഹാസമുണ്ട്.

പരസ്യപദ്ധതികൾ ജനക്ഷേമത്തിന് എന്ന് പറഞ്ഞാണ് ജെക്കബ് തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ പാഠം ഒന്ന് കണക്കിലെ കളികൾ എന്ന തലക്കെട്ടിൽ ജേക്കബ് തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *