മു​ത്ത​ലാ​ഖ് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ബി​ൽ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി

ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖ് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ബി​ൽ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി. മുത്തലാഖ് ചൊല്ലുന്നത് കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്.

കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ ബി​ൽ വോ​ട്ടി​നി​ട്ടു പാ​സാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ഭേ​ദ​ഗ​തി​ക​ൾ വോ​ട്ടി​നി​ട്ടു ത​ള്ളി.

മുത്തലാഖിന് ഇരയായ സ്ത്രീകള്‍ക്ക് ജീവനാംശത്തിനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും മുത്തലാഖിനെ ഒരു പാര്‍ട്ടിയും ന്യായീകരിച്ചിട്ടില്ല.

ബി​ൽ മു​സ്ലീം സ്ത്രീ​ക​ളു​ടെ അ​ന്ത​സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​താ​ണെ​ന്നും ഇ​ന്ന് ച​രി​ത്ര ദി​ന​മാ​ണെ​ന്നും ബി​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ ചരിത്രപരമായ നേട്ടമാണ് മുത്തലാഖ് ബിൽ.

മുത്തലാഖ് ഭരണഘടനാ വിരുധമാണെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക്‌സഭയിലെത്തിയത്

അസാദുദ്ദീന്‍ ഒവൈസി, ബി ജെ ഡിയിലെ ഭര്‍തൃഹരി മഹ്താബ്, കോണ്‍ഗ്രസിന്റെ സുഷ്മിതാ ദേവ്, സി പി എമ്മിന്റെ എ സമ്പത്ത് തുടങ്ങിയവര്‍ ബില്ലിന്മേല്‍ ഭേദഗതികള്‍ ഉന്നയിച്ചെങ്കിലും പാസായില്ല.

ലോക്‌സഭയില്‍ ബില്‍ പാസായതോടെ ഇനി രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കപ്പെടും. രാജ്യസഭയിലും പാസാവുകയാണെങ്കില്‍ ബില്‍ തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമായി മാറും.

ലഖ്നൗ ആസ്ഥാനമായ ഓൾ ഇന്ത്യ മുസ്ലിം വനിത പേഴ്സണല്‍ ലോ ബോര്‍ഡ് മുത്തലാഖ് ബില്ലിനെ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *