ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ ചാപ്റ്ററിന്{ IPCNA) പുതിയ ഭരണ നേതൃത്വം

കാനഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) കാനഡ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരയുടെ  അദ്ധ്യക്ഷതയില്‍ മിസ്സിസ്സാഗ വാലി കമ്യൂണിറ്റി സെന്റിൽ  വെച്ച് നടന്ന വാര്‍ഷിക യോഗത്തിലാണ് ജയശങ്കർ പിള്ള  (പ്രസിഡന്റ്), ചിപ്പി കൃഷ്ണൻ  (സെക്രട്ടറി), അലക്സ് എബ്രഹാം  (ട്രഷറര്‍), ഷിബു കിഴക്കേക്കുറ്റ്‌ (വൈസ് പ്രസിഡന്റ്), ഹരികുമാർ മാന്നാർ  (ജോ. സെക്രട്ടറി) ജോൺ ഇളമത (ജോ.ട്രെഷറർ) എന്നിവരെ തെരഞ്ഞെടുത്തത്.
ജയശങ്കർ പിള്ള മാറ്റലി മാഗസിൻ,മാറ്റൊലിന്യൂസ് എന്നിവയുടെ മാനേജിംഗ് എഡിറ്റർ ആയി സേവനം അനുഷ്ടിച്ചു വരുന്നു.സത്യം ഓൺലൈൻ ന്യൂസിന്റെ കാനഡ ബ്യുറോ ഹെഡ്,വിവിധ മാധ്യമങ്ങളിൽ സമകാലിക വിഷയങ്ങളിൽ ലേഖകനും  കൂടി ആണ് ജയശങ്കർ.
ചിപ്പി കൃഷ്ണൻ  കൈരളി ടി വി യുടെ കാനഡയിലെ പ്രവർത്തനങ്ങളുടെ അവതാരകനായി ചുമതലവഹിക്കുന്നു.കലാഭവൻ ആലീസിന്റെ പുത്രനായ ചിപ്പി മികച്ച ഗായകനും,ഗിത്താറിസ്റ്റും കൂടി ആണ്.
അലക്സ് എബ്രഹാം നർമ്മ ലേഖനങ്ങളിലൂടെയും,കഥകളിലൂടെയും,മധുരഗീതം എഫ് എം റേഡിയോവിലൂടെയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്ക് മുകളിലായി സമകാലിക സംഭവങ്ങളെ ഉദ്ധരിച്ചു കൊണ്ട് ജനകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു വരുന്നു.ഗാന രചയിതാവ് കൂടി ആയ അലക്സ് രണ്ടു സി ഡി കളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഷിബു കിഴക്കേക്കുറ്റ് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലം ആയി നോർത്ത് അമേരിക്കൻ മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരുന്നു.അമ്മത്തൊട്ടിൽ ഡോട്ട് കോം,24 ന്യൂസ് ലൈവ് ഡോട്ട് കോം എന്നീ പത്രങ്ങളുടെ മാനേജിങ് എഡിറ്റർ ആയി പ്രവർത്തിച്ചു വരുന്നു.മാധ്യമ രംഗത്തും,സിനിമാ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിയ്ച്ചിട്ടുണ്ട്.
ഹരികുമാർ മാന്നാർ കാർഷിക  ജേര്ണലിസത്തിലൂടെ മലയാള മാധ്യമ രംഗത്ത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം ആയി പ്രവർത്തിച്ചുവരുന്നു.,കാർഷിക ലേഖനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ് കൂടി ആണ് ഹരികുമാർ
ജോൺ എളമത കഴിഞ്ഞ നാല് പതിറ്റാണ്ടിനടുത്തു നോർത്ത് അമേരിക്കയിലെയും കേരളത്തിലെയും  മലയാള സാഹിത്യ രംഗത്തും മാധ്യമ രംഗത്തും നിറഞ്ഞു നിൽക്കുന്ന സാന്നിധ്യം ആണ്.
സുരേഷ് നെല്ലിക്കോട്,ബേബി ലൂക്കോസ്,ലൗലി ശങ്കർ,പ്രീതി കുരുവിള,എന്നിവരെ എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളുമായി തെരഞ്ഞെടുത്തു.
വാർഷിക പൊതുയോഗത്തോടനുബന്ധിച്ചു  അമേരിക്കയിലും കാനഡയിലും പ്രവർത്തിക്കുന്ന സംഘടനാ നേതാക്കളും ആയിട്ടുള്ള ആശയ വിനിമയവും ചർച്ചകളും  ഒരു പുതിയ ദിശാ ബോധം നൽകി.ഇന്ത്യ പ്രെസ്സ് ക്ലബും ആയി  യോജിച്ചു പ്രവൃത്തിക്കുന്ന മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും കാനഡയിൽ ശക്തി പ്രാപിക്കുന്നത് ഫോമയും ഫൊക്കാനയും പോലുള്ള ദേശീയ  സംഘടനകൾക്കും,മറ്റു പ്രാദേശിക സംഘടനകൾക്കും  കരുത്ത്  പകരും എന്ന് വിവിധ സംഘടനയുടെ  നേതാക്കൾ അഭിപ്രായപ്പെട്ടു.തുടർന്നും ഇത്തരം സൗഹൃദ കൂട്ടായ്മകാലും,ചർച്ചകളും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം വിവിധ സംഘടനാ നേതാക്കൾ സ്വാഗതം ചെയ്തു.
വിവിധ സംഘടനകളെ  പ്രതിനിധീ കരിച്ചു മുൻ ഫോക്കന പ്രസിഡന്റും,ഇപ്പോഴത്തെ ഫോമയുടെ ദേശീയ നേതാവും ആയ തോമസ് കെ തോമസ് ,മുൻ ഫൊക്കാന പ്രസിഡന്റ് ജോൺ പി ജോൺ, ബിജു കട്ടത്തറ (ടൊറന്റോ മലയാളി സമാജം) ജിജി വേങ്ങത്തറ (ഡൗൺ ടൗൺ മലയാളി സമാജം) ,ജോർജ്ജ് വറുഗീസ് (കനേഡിയൻ മലയാളി സമാജം),Dr ജയേഷ് മേനോൻ (എൻ.എസ് എസ് കാനഡ),ലാൽ ജോർജ്ജ് (റോജേഴ്സ് കമ്യൂണിക്കേഷൻ) എന്നിവർ
പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *