അനുഭവങ്ങൾ ഉൾക്കൊണ്ട് നമുക്ക് പുതു വർഷത്തെ വരവേൽക്കാം

അനുഭവങ്ങൾ ഉൾക്കൊണ്ട് നമുക്ക് പുതു വർഷത്തെ വരവേൽക്കാം

ഒരു വര്ഷം കൂടി പിന്നിലേക്ക് പോയ് മറയുന്നു.രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക, ഭാഷാ അടിസ്ഥാനത്തിൽ നിരവധി മാറ്റങ്ങൾ ഉൾകൊണ്ട 2017 നമുക്ക് നല്ല പാഠങ്ങളും,നിരവധി വേദനാ ജനകമായ സംഭവങ്ങളും സമ്മാനിച്ചിരുന്നു.

ഇന്ത്യയുടെ അതിർത്തിയിൽ ഒരു പക്ഷെ ഉറങ്ങി കിടന്ന പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയും,മറ്റു വർഷങ്ങളെ അപേക്ഷിച്ചു നിരവധി കുടുംബങ്ങൾക്കും,കാവൽ ഭടന്മാർക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് വസ്തു നഷ്ടവും,ജീവ ഹാനിയും  ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് വരെ നിരവധി വിദേശ  തീവ്രവാദി ബന്ധമുള്ളവർ അറസ്റ്റു ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.പുതിയ പോലീസ് സംവിധാനങ്ങൾ മറികടന്നും പൊതു സമൂഹം തീവ്രവാദത്തിലേക്കും,ജാതി മത ചിന്തകളിലേക്കും തിരിഞ്ഞ ഒരു വര്ഷം ആയിരുന്നു 2017…നാം പിന്നോട്ട് നടന്ന വര്ഷം.

കേന്ദ്ര സർക്കാരിന്റെ രണ്ടു സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കിയ വര്ഷം.ജി എസ് റ്റി ,മുത്തലാഖ്‌ കുറ്റകൃത്യമാക്കിയുള്ള ബില്ല് പാസ്സാക്കാൾ.സമൂഹത്തിലെ വിവിധ തുറകളിൽ ഇന്നും വ്യക്തമാകാത്ത രീതിയിൽ അവലോകനം ചെയ്യപ്പെടുന്ന രണ്ടു തീരുമാനങ്ങൾ ആയി അവ വരും വർഷത്തിലേക്കു ഒരു മുൾമുനയായി ബാക്കി നില്കുന്നു.2016 സമ്മാനിച്ച നോട്ട് നിരോധനം 2018-ലും വ്യക്തമായ ധാരണകൾ ആകാതെ പൊതു സമൂഹത്തെ വെട്ടിലാക്കിയിരിക്കുന്നു.2018 -ൽ വീണ്ടും 2000 നോട്ടുകൾ നിരോധിക്കും എന്നും,നിരവധി ബാങ്കുകളുടെ ലയനം നടക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നു.സാമ്പത്തീക രംഗ ത്തും ,കാർഷിക രംഗത്തും  അടുത്ത വര്ഷം കടുത്ത  പ്രതിസന്ധി ആയിരിക്കും ഇപ്പോഴേ പ്രവചനങ്ങൾ വരുന്നു.

കേരളം,ക്രമസമാധാന,ആരോഗ്യ,തൊഴിൽ,നിർമ്മാണ രംഗങ്ങളിൽ വർഷാവസാനം കൂപ്പുകുത്തി വീണിരിക്കുന്നു.ഭരിക്കുന്നവർ  കൈയ്യേറ്റത്തിന് നേതൃത്വം നൽകുകയും,അഴിമതിയിലും,സദാചാര പ്രവണതകളും,കളങ്കിതരായി സ്ഥാന നഷ്ടപ്പെട്ട ജന പ്രതിനിധികളും പോയ വര്ഷം സമ്മാനിച്ചു. നിരവധി  രാഷ്ട്രീയ യാത്രകളിലൂടെ ജനങ്ങളെ പ്രീതിപ്പെടുത്തി ഒരു വര്ഷം കൂടി പോയൊഴിയുന്നു.

സിനിമാ രംഗത്ത് സ്ത്രീ സംരക്ഷണത്തിന്റെയും,പ്രതികരണത്തിന്റെയും,താര മേൽക്കോയ്മ പൊളിച്ചെഴുതിയ വർഷമായിരുന്നു.പല താര രാജാക്കന്മാരുടെയും,അത്ഭുത സിദ്ധികളെ ജനം തിരിച്ചറിഞ്ഞ വര്ഷം.

സാമൂഹിക രംഗത്ത് ലിംഗ തുല്യതയ്ക്കു വേണ്ടി നടത്തിയ സമരങ്ങൾ എല്ലാം വിജയം വരിച്ച വര്ഷം.ട്രാൻസ് ജെന്റര്മാര്ക്ക് പുതിയ തിരിച്ചറിയൽ കാർഡും,തൊഴിൽ മേഖല തുറന്നുകിട്ടിയ  കിട്ടിയ വര്ഷം ആണ് കഴിഞ്ഞു പോയത്.

നഗര വികസനത്തിന്റെ ഭാഗമായി കൊച്ചി മെട്രോയും,പുതിയ മെട്രോ റയിലുകളുടെ ചർച്ചയും കഴിയുമ്പോൾ കേരളത്തിലെ ഗതാഗത യോഗ്യമായ റോഡുകൾ വിരലിൽ എണ്ണാൻ പാകത്തിന് മാത്രമായി എന്ന സത്യവും അവശേഷിക്കുന്നു.

മാനുഷിക ബന്ധങ്ങൾക്ക്‌ വിലയില്ലാത്ത പരസ്പരം ആക്രമിച്ചും പീഡിപ്പിച്ചും,കൊല്ലാതെ കൊന്നും നടത്തിയ ആക്രമണ പരമ്പരകൾ പുതു വർഷ തലേന്നും കേരളത്തിൽ അരങ്ങേറുന്നു.നിരവധി മയക്കുമരുന്ന്,കള്ളപ്പണം,വ്യാജ മദ്യം .കൊലപാതക,മോഷണ  പ്രതികൾ,എന്നിവ കണ്ടെത്തി കുറ്റവാളികളെ ശിക്ഷിച്ച വര്ഷം കൂടി ആണ് 2017.ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ പോലീസ് വളരെ കാര്യക്ഷമം ആയ വര്ഷം.

സാഹിത്യത്തിലും,കലകളിലും,സിനിമാരംഗത്തും പുതിയ ഉണർവ്വും,ഒത്തിരി സംഭാവനകൾ ലഭിച്ച വർഷമായിരുന്നു 2017 എങ്കിൽ വാർത്താ മാധ്യമ പ്രസ്ഥാനങ്ങളെയും,ജീവനക്കാരെയും വേട്ടയാടിയ വര്ഷം ആയിരുന്നു 2017.

സർക്കാർ ഉദ്യോഗസ്ഥരും,ഭരണവും കൊമ്പു കോർത്ത വര്ഷം,നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അധികാരം ഉപയോഗിച്ച് അധിക്ഷേപിച്ചതും,അപമാനിച്ചതും ആയ  വര്ഷം.

റിയൽ എസ്റ്റേറ്റും,നിർമ്മാണ പ്രവർത്തനങ്ങളിലും,വ്യാവസായിക രംഗത്തും കേരളം കൂപ്പുകുത്തിയ വര്ഷം.പ്രവാസ മേഖലയിലും കനത്ത തിരിച്ചടി മൽകിയ വര്ഷം ആണ് കടന്നു പോകുന്നത്.

ദേവാലയ മേധാവികൾക്ക് നേരെയും, പല ബോർഡ് കൾക്ക് സാമ്പത്തീക ക്രമക്കേടുകളെ കുറിച്ച് ,ഇടപാടുകളെ കുറിച്ചും ഉള്ള ചർച്ചകൾ വരും കാലത്തിലേക്ക് ബാക്കി ആവുന്നു.

വിദ്യാഭ്യാസ,ആരോഗ്യ രംഗത്തെ കച്ചവടത്തിലേക്കു ഒരിക്കൽ കൂടി കേരളം വഴുതി വീഴുകയും, കൈയ്യേറ്റ മാഫിയകൾക്ക് അടിയറവു വക്കുകയും,വ്യാജ ഡോക്ടർമാരെ ജനം തിരിച്ചറിഞ്ഞതുമായ വര്ഷം,നേഴ്സിങ്,നിയമ രംഗത്തുള്ള ജീവനക്കാരും,വിദ്യാർത്ഥികളും നീതി തേടിയ വർഷവും, അവ  തീർപ്പുകൾ ആകാതെ പുതു വർഷത്തെ വരവേൽക്കുന്നു.

എൽ പി ജി,ഗ്യാസ് ,പൈപ്പ് ലൈൻ നിർമ്മാണ പ്രവർത്തനങ്ങളിൽ ജനകീയ സമരങ്ങൾ ഉയർന്നു വന്നത്,സർക്കാർ നടപടികളുമായി മുന്നോട്ടു പോയ 2017 ന്റെ ബാക്കി പത്രങ്ങൾ പുതു വർഷത്തേക്ക് ബാക്കിയാവുന്നു.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തം ആയ “ഓഖി” തീരാ ദുഃഖം ആയി പുതുവർഷത്തെ വരവേകുമ്പോൾ കേരളം വീണ്ടും തേങ്ങുകയാണ്.

പരിമിതമായ സാമ്പത്തീക സംവിധാനങ്ങളിൽ നിന്ന് കൊണ്ട് വലിയ കേടുപാടുകൾ കൂടാതെ കേരളം ഒരു വര്ഷം പിന്നിടുമ്പോൾ പുതിയ പദ്ധതികൾ,തീരുമാനങ്ങൾ ഭരണ സംവിധാനങ്ങൾ പുതു വർഷത്തിൽ ജനങ്ങൾക്കു സർക്കാർ വാഗ്ദാനം ചെയ്യുന്നു.

ആര് ഭരിച്ചാലും അത് നീതി പൂർണം ആയിരിക്കണം എന്ന് സ്വയം വിശ്വസിക്കുകയും,ഭരിക്കുന്നവർക്കു അതിനുള്ള അവസരം കൊടുക്കണം എന്ന് സാധാരണക്കാരൻ  മുതൽ ഭരണത്തിന്റെ ഉയർന്നതട്ട് വരെ ചിന്തകൾ ഉണരുകയും,അതിനായി മനസ്സിനെ പാകപ്പെടുത്തുവാൻ ഓരോ പൗരനും സന്നദ്ധമാകേണ്ടിയിരിക്കുന്നു .

രാഷ്ട്രീയ,മത ,ജാതി  ചിന്തകൾ വെടിഞ്ഞു മലയാളികൾ ഒരു തുറന്ന സമീപനവും,കടമയും നിറവേറ്റുവാൻ ബാധ്യസ്ഥരാണ് എന്ന ഒരു ഉറച്ച തീരുമാനത്തോടെ നമുക്ക് പുതുവർഷത്തെ വരവേൽക്കാം…ആശംസകളോടെ ജയശങ്കർ പിള്ള,മാനേജിങ് എഡിറ്റർ ,മാറ്റൊലി ന്യൂസ് & മാഗസിൻ

Leave a Reply

Your email address will not be published. Required fields are marked *