കനയ്യ കുമാര്‍ ഒമ്പതു ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഒമ്പതു ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് കനയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് നിരാഹാരം അവസാനിച്ചിച്ചത്. എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട കനയ്യ ചികിത്സ തേടിയശേഷം ആശുപത്രിവിട്ടു. ഏപ്രില്‍ 28നാണ് കനയ്യ നിരാഹാരം ആരംഭിച്ചത്.
സമരം സംഘടിപ്പിച്ച വിദ്യാര്‍ഥികളെ കാമ്പസില്‍നിന്ന് പുറത്താക്കിയ ജെഎന്‍യു കമ്മറ്റി നിലപാടിനെതിരേയാണ് കനയ്യ കുമാര്‍ നിരാഹാര സമരം ആരംഭിച്ചത്. കനയ്യ കുമാര്‍ അടക്കം 25 വിദ്യാര്‍ഥികളെയാണ് കാമ്പസില്‍നിന്ന് പുറത്താക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *