സംസ്ഥാനത്തെ മതപരിവർത്തനത്തിന് പിന്നിൽ എസ്.ഡി.പി.ഐ

മലപ്പുറം: സംസ്ഥാനത്തെ മതപരിവർത്തനത്തിന് പിന്നിൽ എസ്.ഡി.പി.ഐ എന്ന സംഘടനയും. തന്നെ ഭീഷണിപ്പെടുത്തി മതം മാറ്റിയത് എസ്.ഡി.പി.ഐ ആണെന്ന് മലപ്പുറം നിലമ്പൂർ സ്വദേശിയായ ഹിന്ദുയുവാവ് വെളിപ്പെടുത്തി. മഞ്ചേരിയിലെ സത്യസരണി മതപരിവർത്തനകേന്ദ്രത്തിൽ വച്ച് മതം മാറ്റിയ യുവാവ് ഇപ്പോൾ എസ്.ഡി.പി.ഐ നേതാക്കളുടെ വധഭീഷണിയും നേരിടുകയാണ്.

മുസ്ലീം മതത്തിൽ പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായതോടെയാണ് യുവാവ് എസ്.ഡി.പി.ഐയുടെ കെണിയിലകപ്പെട്ടത്. നിരന്തരം ഭീഷണിപ്പെടുത്തിയും, മർദ്ദിച്ചും ഇവർ യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മതപരിവർത്തനം ചെയ്യുന്നതെന്ന് യുവാവിനെ ഭീഷണിപ്പെടുത്തി രേഖയുമുണ്ടാക്കി.

അതേസമയം, ഹിന്ദുധർമ്മത്തിലേക്കു തിരിച്ചു വരാൻ ആഗ്രഹിക്കുന്ന യുവാവിനെ എസ്.ഡി.പി.ഐ പ്രവർത്തകൻ ഷാഫി ഭീഷണിപ്പെടുത്തിയെന്ന് യുവാവ് പറയുന്നു. സ്വധർമ്മത്തിലേയ്ക്കു തിരിച്ചു പോയാൽ കൊന്നു കളയുമെന്നാണ് ഷാഫിയുടെ ഭീഷണി.

വർഗ്ഗീയവാദികളുടെ നിരന്തര സമ്മർദ്ദത്തേത്തുടർന്ന് രോഗബാധിതയായ യുവാവിന്റെ അമ്മയ്ക്ക് മകനെ എങ്ങനെയും തിരിച്ചു വേണമെന്ന ആഗ്രഹമേയുള്ളൂ. എന്നാൽ യുവാവിന്റെ മാതാപിതാക്കളും വധഭീഷണി നേരിടുകയാണ്. വർഗ്ഗീയവാദികളുടെ മതപരിവർത്തന വാർത്തകളും, ദേശവിരുദ്ധപ്രവർത്തനങ്ങളും വർദ്ധിച്ചു വരുന്ന വർത്തമാനകാലസാഹചര്യത്തിൽ, സമൂഹത്തിൽ ബോധവത്കരണവും ജാഗ്രതയും അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *