മത പരിവർത്തനം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ആയി ആതിര.

കൊച്ചി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മതം മാറ്റത്തിന് വിധേയയായ കാസര്‍ഗോഡ് സ്വദേശിനി ആതിര. തന്നെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റുകയായിരുന്നു. ഇസ്ലാം മാത്രമാണ് ശരിയായ മതമെന്ന് പഠിപ്പിച്ചെന്നും ആതിര പറഞ്ഞു. സ്വധര്‍മ്മത്തിലേക്ക് തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്നും ഇനി ഒരു ആതിര ഉണ്ടാകരുതെന്നും പെണ്‍കുട്ടി കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്വധര്‍മ്മത്തിലേക്ക് തിരികെയെത്തിയ ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ആതിര തനിക്ക് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ മതം മാറ്റിയതെന്ന് ആതിര വ്യക്തമാക്കി. കല്ലിനെ ആരാധിക്കുന്ന ഹിന്ദു മതം തെറ്റാണന്നും ഇസ്ലാം മതം മുന്നോട്ട് വയ്ക്കുന്ന ഏക ദൈവവിശ്വാസം മാത്രമാണ് ശരിയെന്നും തെറ്റിദ്ധരിപ്പിച്ചു.

അമുസ്ലീംങ്ങള്‍ കാഫിറുകളാണന്ന് വിശ്വസിച്ചതിനാല്‍ മാതാപിതാക്കളെയും താന്‍ മാതം മാറ്റാന്‍ ശ്രമിച്ചെന്നും ആതിര പറഞ്ഞു. തെറ്റു തിരിച്ചറിഞ്ഞ് സ്വധര്‍മ്മത്തിലേക്ക് തിരികെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്നും ഇതിന് സഹായകമായത് ആര്‍ഷ വിദ്യാസമാജം പ്രവര്‍ത്തകരുടെ ഇടപെടലാണന്നും ആതിര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *