വേറിട്ട് നടന്നു ഒന്നിച്ചു ആക്രമിക്കുന്ന നയം വേറിട്ട് നടന്നു ഒന്നിച്ചു ആക്രമിക്കുന്ന നയം കേരളത്തിൽ പ്രാവർത്തീകമോ?

വേറിട്ട് നടന്നു ഒന്നിച്ചു ആക്രമിക്കുന്ന നയം വേറിട്ട് നടന്നു ഒന്നിച്ചു ആക്രമിക്കുന്ന നയം കേരളത്തിൽ പ്രാവർത്തീകമോ?
ഭരണത്തെ,അധികാരികളെ,രാഷ്ട്രീയ വൈവിധ്യങ്ങളെ എതിർക്കുന്നവർ ആക്രമിക്കപ്പെടുകയും,കൊല്ലപ്പെടുകയും ചെയ്യുന്നു.കൊലപാതകവും,മരണവും,ആഘോഷിക്കപ്പെടുകയും,ട്വീറ്റ് ചെയ്യപ്പെടുകയും,ട്രോള്,സോഷ്യൽ മീഡിയകളും,മാധ്യമങ്ങളും അന്തി ചർച്ചകളാൽ മരണം അപഹാസ്യ മാക്കുകയും ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തു നിലനിൽക്കുന്നു.ഈ സാഹചര്യത്തിൽ ആണ് “വേറിട്ട് നടക്കുകയും ഒരുമിച്ച് ആക്രമിക്കുകയും ചെയ്യാം” എന്ന വാദത്തിന്റെ പ്രസക്തി നിലനിൽക്കുന്നത്.മത നിരപേക്ഷത ഉയർത്തിക്കാട്ടുന്ന കൊണ്ഗ്രെസ്സ്,കമ്യൂണിസ്റ് പാർട്ടികൾ ഇതേ സമീപനം സ്വീകരിക്കണം എന്ന യെച്ചൂരിയുടെ ആശയം ഉയർന്നു വരുന്നത് ഇന്നലെ കഴിഞ്ഞ പാർട്ടി ഉന്നത തലയോഗത്തിൽ അല്ല.1931 -ൽ ജർമ്മനിയിലും ഇറ്റലിയിലും ആഞ്ഞടിച്ച ഫാസിസ്റ്റു മേൽക്കോയ്മയ്ക്കെതിരെ “ട്രോട്സ്കിയുടെ”-“March separately, but strike together” (വേറിട്ട്‌ നടക്കുക, പൊതുശത്രുവിനെ വേണ്ടിടത്ത് ഒരുമിച്ച് ആക്രമിക്കുക) എന്ന കമ്യൂണിസ്റ്റ് ആശയം ഇന്ത്യയുടെ മാറുന്ന സാഹചര്യത്തിൽ ഫലം ചെയ്യും എന്ന് തന്നെ വേണം കരുതാൻ.പക്ഷെ കേരളത്തിന്റെ രാഷ്ട്രീയ,ഭരണ സംഹിതകൾ പ്രാദേശികതയുടെ രാഷ്ട്രീയ ദാരിദ്രം കൊണ്ട് മാത്രം വിയോജിക്കുന്നതാണ് നമുക്ക് കാണുവാൻ കഴിഞ്ഞത്.അവിഭക്ത കമ്യൂണിസ്ററ് പാർട്ടി വർഗ്ഗ,രാഷ്ട്രീയ ശതൃവിന്റെ ആശയ ,നയങ്ങൾ പിന്തുടരുമ്പോൾ അതിനെ എതിർത്ത് പുതിയ പാർട്ടി രൂപീകരണത്തിന്റെ ആഹ്വാനം മുഴക്കിയ തലമുതിർന്ന സഖാവ് ഈ ആശയത്തോട് യോജിക്കുന്നു എങ്കിലും,കേരളത്തിലെ അധികാരി ആയ കമ്യൂണിസ്റ്റുവിഭാഗം യോജിപ്പ് പ്രകടിപ്പിക്കുന്നില്ല.ജന രക്ഷാ യാത്രയ്ക്ക് വിരുന്നൊരുക്കാൻ സ്‌കൂൾ ഒഴിപ്പിക്കാൻ കൂട്ട് നിൽക്കുന്ന സർക്കാർ നിലനിൽക്കുന്ന കേരളത്തിൽ വേറിട്ട് നടന്നു ഒന്നിച്ചു പൊരുതുന്ന നയം വെള്ളത്തിൽ വരക്കപ്പെടുന്ന വരപോലെ മാത്രമായിരിക്കും.കേരളത്തിലെ കമ്യൂണിസ്ററ്, പ്രാദേശിക കൂട്ടുകെട്ടുകളിൽ പലയിടത്തും, മത നിരപേക്ഷതയും,ഫാസിസ്റ്റു ആശയവും നോക്കാതെ പലരും ആയി ഈ നയം ഒരേ സമയം നടപ്പിലാക്കുന്നു എന്നത് രാഷ്ട്രീയ ദാരിദ്രം മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *